ബ്രിട്ടന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍ പോണ്ടില്‍നിന്നുള്ള കുടിയേറ്റക്കാരാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പോളിഷ് ജീവനക്കാര്‍ സമരത്തിന്. ട്രേഡ് യൂണിയനുകളുടെയോ രാഷ്ട്രീയ കക്ഷികളുടെയോ പിന്തുണയോടെ അല്ല പോണ്ടുകാര്‍ സമരത്തിന് ഇറങ്ങുന്നത്. ഓഗസ്റ്റ് 20ന് അനൗദ്യോഗികമായി പണിമുടക്കാനാണ് ഇവരുടെ തീരുമാനം.
ബ്രിട്ടന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു സമരം നടത്തുന്നത്. പോളിഷ് എക്‌സ്പ്രസ് ദിനപത്രം ഓണ്‍ലൈനില്‍ നടത്തിയ സര്‍വേയില്‍ 70 ശതമാനം പോളണ്ടുകാരും സമരത്തെ അനുകൂലിച്ചപ്പോള്‍ 20 ശതമാനം മാത്രമാണ്ഇത് തെറ്റായ നടപടിയാണെന്ന് വിലയിരുത്തിയത്. പോളണ്ടില്‍നിന്നുള്ള കുടിയേറ്റ ജീവനക്കാരുടെ സമരം എന്ന ആശയം ഒരു വായനക്കാരനില്‍നിന്ന് ലഭിച്ചതാണെന്ന് പോളിഷ് എക്‌സ്പ്രസിന്റെ എഡിറ്റര്‍ ടെലിഗ്രാഫ് പത്രത്തോട് പറഞ്ഞു.
‘ഇത് വൈര്യ പ്രകടനമല്ല. പോളണ്ടില്‍നിന്നുള്ള കുടിയേറ്റക്കാരുടെ പ്രാധാന്യം എന്താണെന്ന് യുകെയിലെ ആളുകള്‍ക്ക് തെളിയിച്ചു കൊടുക്കുന്നതിനാണ് ഈ സമരം. ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് പഴി കേള്‍ക്കാനല്ല, ജോലി ചെയ്യാനും നല്ലവാക്കുകള്‍ കേള്‍ക്കാനുമാണ്. ‘ – പോളിഷ് എക്‌സ്പ്രസ് എഡിറ്റര്‍ തോമസ് കൊവാല്‍സ്‌കി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല