1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2015

യുകെയില്‍ ഒരു വര്‍ഷം അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണം 29,000 ആണ്. വരും വര്‍ഷങ്ങളില്‍ വായു മലിനീകരണം കൊണ്ട് മരിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായി വര്‍ദ്ധനവുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷത്തിലെ നൈട്രജന്‍ ഡയോക്‌സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് അതിന് കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ഫോസില്‍ ഫ്യുവല്‍ അല്ലെങ്കില്‍ ജൈവ ഇന്ധനം കത്തിക്കുന്നതിന്റെ ഫലമായിട്ടാണ് അന്തരീക്ഷത്തില്‍ നൈട്രജന്‍ ഡയോക്‌സൈഡ് വര്‍ദ്ധിക്കുന്നത്.

വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം ലോകം മുഴുവന്‍ വര്‍ദ്ധിക്കുകയാണ്. 2010ല്‍ ഔട്ട്‌ഡോര്‍ പൊല്യൂഷനെ തുടര്‍ന്ന് 3.4 മില്യണ്‍ മരണങ്ങള്‍ സംഭവിച്ചതായി സീയാറ്റിലിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍ നടത്തിയ പഠനത്തല്‍ കണ്ടെത്തി. 1990ല്‍ മൂന്നു മില്യണായിരുന്നു ഇതിന്റെ കണക്ക്. ഔട്ട്‌ഡോറിനൊപ്പം ഇന്‍ഡോര്‍ കൂടി കൂട്ടിയാല്‍ ഇത് ഏഴു മില്യണായി വര്‍ദ്ധിക്കും. തടി, കരി തുടങ്ങിയ കത്തിക്കുമ്പോഴും എണ്ണ ചൂടാക്കുമ്പോഴുമുണ്ടാകുന്ന മലിനീകരണമാണ് ഇന്‍ഡോര്‍ മലിനീകരണമായി കണക്കാക്കുന്നത്.

യൂറോപ്പില്‍ ഓരോ വര്‍ഷവും വായു മലിനീകരത്തെ തുടര്‍ന്ന് 500,000 ആളുകള്‍ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന കണക്കാക്കുന്നു. എന്‍ഒ2വിന്റെ ദൂഷ്യഫലങ്ങള്‍ കൂടി കണക്കാക്കിയാല്‍ ഈ കണക്കുകളില്‍ വീണ്ടും വര്‍ദ്ധനവുണ്ടാകും. മുന്‍കാലങ്ങളിലെ അറിവും ധാരണയുമനുസരിച്ച് വായു മലിനീകരണം കൊണ്ട് ആസ്മയും ശ്വസനസംബന്ധമായ രോഗങ്ങളുമെ ഉണ്ടാകുകയുള്ളുവെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹൃദ്രോഗം മുതല്‍ മാരകമായ മറ്റു പല അസുഖങ്ങള്‍ക്കും വായു മലിനീകരണം കാരണമാകുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.