78 വര്‍ഷത്തെ ശൂന്യത അവസാനിപ്പിച്ച് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നു. പോപ്പ് ഫ്രാന്‍സിസ് ഉടന്‍ തന്നെ അമേരിക്ക സന്ദര്‍ശിക്കുമെന്ന് അ്‌റിയിച്ചതായി ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ തിമോത്തി എം. ഡോളന്‍ സ്ഥിരീകരിച്ചു. എന്നാല്‍, എത്ര നാളായിരിക്കും സന്ദര്‍ശനം ഏതൊക്കെ തിയതികളിലായിരിക്കും സന്ദര്‍ശനം എന്ന് തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമായിട്ടില്ല. ഇത്തരം വിശദാംശങ്ങളൊക്കെ സഭ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമെ തീരുമാനിക്കുകയുള്ളു. വാഷിംഗ്ടണ്‍, ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലായിരിക്കും പോപ്പ് സന്ദര്‍ശനം നടത്തുക എന്നതാണ് പ്രാഥമികമായ വിവരം. ഇതില്‍ ഒരു പക്ഷെ മാറ്റങ്ങള്‍ ഉണ്ടായേക്കാം.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമികളായ ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പതിനാലാമനും തങ്ങളുടെ പദവിയിലെത്തുന്നതിനു മുമ്പാണ് അമേരിക്ക സന്ദര്‍ശിച്ചിട്ടുള്ളത്. അമേരിക്കന്‍ സാമ്പത്തിക നയങ്ങളോടും രീതികളോടും എതിര്‍പ്പുള്ള ലാറ്റിനമേരിക്കന്‍ ചിന്താരീതിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കുമുള്ളത്. ലോകത്ത് ഏറ്റവും അധികം കത്തോലിക്കരുടെ നാലാമത്തെ രാജ്യമായിട്ട് കൂടി ഇതിന് മുന്‍പുള്ള പല അമേരിക്കന്‍ സന്ദര്‍ശനാവസരങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പ മാറ്റി വെയ്ക്കുകയായിരുന്നു. ഇപ്പോള്‍ തന്റെ വിയോജിപ്പുകള്‍ എല്ലാം നിലനില്‍ക്കെ തന്നെയാണ് മാര്‍പാപ്പ അമേരിക്ക സന്ദര്‍ശിക്കാനൊരുങ്ങുന്നത്.
അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബയില്‍ നാല് ദിവസം തങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്ര മഞ്ഞുരക്ക സമയത്തുള്ള സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായകരമായേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ ഇപ്പോള്‍ തന്നെ വരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല