സ്വന്തം ലേഖകന്‍: വധശിക്ഷക്കെതിരെ തുറന്ന നിലപാടുമായി മാര്‍പാപ്പ, ലോകരാജ്യങ്ങളോട് വധശിക്ഷ നിര്‍ത്തലാക്കാന്‍ ആഹ്വാനം. കൊലപാതകം ചെയ്യരുതെന്ന പത്ത് കല്‍പ്പന ചൂണ്ടിക്കാട്ടിയാണ് പോപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് ഒരു സഭാ അധ്യക്ഷന്‍ വധശിക്ഷക്കെതിരെ തുറന്ന നിലപാട് സ്വീകരിക്കുന്നത്.
സഭ പരിശുദ്ധ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം വധശിക്ഷക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ കത്തോലിക്ക വിശ്വാസികളായ നേതാക്കള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വധശിക്ഷ നിര്‍ത്തലാക്കുന്നതിന് ആഗോളതലത്തില്‍ സമവായം വേണമെന്നും പോപ്പ് പറഞ്ഞു.
അതിഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിനെ കത്തോലിക്ക സഭ അനുകൂലിച്ചിരുന്നു. എന്നാല്‍ ജോണ്‍ പോള്‍ മാര്‍പാപ്പയുടെ കാലം മുതലാണ് വധശിക്ഷയോടുള്ള സഭാ നിലപാടില്‍ മാറ്റം വന്നു തുടങ്ങിയത്. ജനാധിപത്യം പിന്തടുരുന്ന മിക്കവാറും ലോകരാജ്യങ്ങള്‍ വധശിക്ഷയില്‍ നിന്ന് പിന്നോക്കം പോകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല