സ്വന്തം ലേഖകന്‍: ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയും അമേരിക്കന്‍ ചിന്തകയായ തെരേസയുമായുള്ള സ്വകാര്യ കത്തുകള്‍ ബിബിസി പുറത്തുവിട്ടു. മാര്‍പാപ്പയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന പോളീഷ് വംശജയായ അമേരിക്കന്‍ ചിന്തകയാണ് അന്ന തെരേസ ടിമിനിയിക്ക. പോളിഷ് നാഷണല്‍ ലൈബ്രറിയില്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുനയായിരുന്ന ഈ കത്തുകള്‍ അടുത്തകാലത്താണ് പൊതുജനങ്ങള്‍ക്ക് ലഭ്യമായത്.
എന്നാല്‍ പോപ്പും അന്ന തെരേസയുമൊത്തുള്ള ഫോട്ടോകള്‍ ലൈബ്രറി പുറത്തുവിട്ടിട്ടില്ല. വിവാഹിതയായിരുന്ന അന്ന തെരേസയുമായി 30 വര്‍ഷത്തോളം പോപ്പിന് ആത്മബന്ധമുണ്ടായിരുന്നു. വളരെ സുദൃഡമായിരുന്നു ബന്ധം എങ്കിലും അത് ഒരിക്കലും അദ്ദേഹത്തിന്റെ ബ്രഹ്മചര്യവ്രതത്തിന് വിഘാതം സൃഷ്ടിച്ചിരുന്നില്ല.
1973 ല്‍ ജോണ്‍ പോള്‍ രണ്ടാമന് കര്‍ദിനാളും ക്രകൗ ആര്‍ച്ച് ബിഷപ്പുമായിരിക്കുമ്പോഴാണ് അന്ന തെരേസയുമായി പരിചയപ്പെടുന്നത്. അദ്ദേഹം എഴുതിയ ഒരു പുസ്തകത്തെ കുറിച്ച് അറിഞ്ഞ തെരേസ പോളണ്ടില്‍ എത്തുകയായിരുന്നു. ഈ പരിചയം പിന്നീട് എഴുത്തുകളിലേക്ക് നീങ്ങി. ആദ്യമൊക്കെ ഓപചാരികമായ കത്തുകളായിരുന്നുവെങ്കിലും പിന്നീട് അവ കൂടുതല്‍ സുദൃഢമായി മാറി.
പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സെക്രട്ടറിമാരുടെ സാന്നിധ്യത്തിലും തനിച്ചും. മാസത്തിലൊരിക്കല്‍ ഇവര്‍ കത്തിടപാട് നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരേസ അയക്കുന്ന കത്തുകള്‍ താന്‍ നാലു പ്രാവിശ്യമെങ്കിലും വായിക്കാറുണ്ടെന്നും അവ വളരെ അര്‍ത്ഥവത്തും ആഴത്തില്‍ സ്വാധീനീക്കുന്നതുമാണെന്ന് 1974 ല്‍ എഴുതിയ ഒരു മറുപടിയില്‍ മാര്‍പാപ്പ പറയുന്നു.
തെരേസ 2004 ലും പോപ്പ് 2005 ലും മരണമടഞ്ഞതിനു ശേഷം ഇതാദ്യമായാണ് ഈ കത്തുകള്‍ വെളിച്ചം കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല