1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 29, 2020

സ്വന്തം ലേഖകൻ: അനാരോഗ്യത്തെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്രമത്തില്‍. കൊറോണ വൈറസ് ബാധ ഇറ്റലിയിലും ഭീതി പരത്തുന്നതിനിടെ പുറത്തുവന്ന വാര്‍ത്ത വിശ്വാസികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ചെറിയ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ 83കാരനായ മാർപാപ്പ വിശ്രമത്തിലാണെന്ന് വത്തിക്കാന്‍ വാർത്താകുറിപ്പിൽ അറിയിച്ചു. കൊറോണ വൈറസ് ബാധ പരക്കുന്നതിനിടെ മാര്‍പാപ്പയ്ക്കുണ്ടായ അനാരോഗ്യം ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂ യോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ വൈറസ് ഭീഷണിയുണ്ടായിട്ടും ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ കുർബാനയിൽ മാർപാപ്പ വിശ്വാസികളുമായി ഹസ്തദാനം ചെയ്യുകയും ഒരു കുഞ്ഞിനെ ഉമ്മ വെക്കുകയും ചെയ്തിരുന്നു. മാസ്ക് ധരിക്കാതെയാണ് അദ്ദേഹം എത്തിയത്.

രോഗം പുറത്തു വിട്ടതിനു പിന്നാലെ വ്യാഴാഴ്ച നടന്ന കുര്‍ബാനയിൽ
അദ്ദേഹം പങ്കെടുത്തില്ല. കോവിഡ് പരിശോധന നടത്തിയോയെന്ന ചോദ്യത്തിന് വത്തിക്കാൻ അധികൃതർ പ്രതികരിച്ചിട്ടില്ല. 82 കാരനായ അദ്ദേഹത്തിന് കൊറോണ വൈറസ് ആകുമോ എന്ന ആശങ്കയും പരക്കുന്നുണ്ട്. എന്നാല്‍, മാര്‍പാപ്പയുടെ രോഗം എന്താണെന്ന് സംബന്ധിച്ച് വിവരങ്ങളൊന്നും വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല.

ബുധനാഴ്ച നടന്ന ചടങ്ങില്‍ പോപ്പ് ചുമയ്ക്കുകയും തുമ്മുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരന്നിരുന്നു. അന്ന് അദ്ദേഹം മാസ്ക് ധരിക്കാതെയാണ് പുറത്തുവന്നത്. അദ്ദേഹത്തിന് ജലദോഷം ഉണ്ടായിരുന്നുവെന്നും ശബ്ദം പരുഷിതമാണെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ അദ്ദേഹം താമസസ്ഥലത്ത് വിശ്രമത്തില്‍ കഴിയുകയാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറ്റലിയില്‍ 650 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 17 പേരാണ് വൈറസ് ബാധയെത്തുടര്‍ന്ന് അവിടെ മരിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം കൊറോണ വൈറസ് ബാധയുണ്ടായിരിക്കുന്നതും ഇറ്റലിയില്‍ തന്നെയാണ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.