1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2022

സ്വന്തം ലേഖകൻ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ (പിഎഫ്ഐ) നടപടി തുടര്‍ന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ). സംസ്ഥാന പൊലീസുകളുടെ സഹായത്തോടെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടന്ന റെയ്ഡുകളില്‍ പിഎഫ്ഐയുടേയും എസ് ഡി പി ഐയുടേയും 25 നേതാക്കന്മരെ കരുതല്‍ തടങ്കലിലാക്കിയതായാണ് വിവരം.

മധ്യപ്രദേശ്, കര്‍ണാടക, അസം, ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് റെയ്ഡുകള്‍ പുരോഗമിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി മുപ്പതോളം പേരെയാണ് കസ്റ്റഡിയിലെടുത്തത്. സെപ്തംബര്‍ 22 ന് രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ പിഎഫ്ഐയുടെ ഏഴ് പ്രധാന നേതാക്കന്മാരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ പിഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുമായി ബന്ധപ്പെട്ടായിരുന്നു അന്ന് റെയ്ഡ് നടന്നതെന്ന് അന്വേഷണ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
അതിനിടെ നാസിക് പൊലീസ് പിഎഫ്ഐയുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്കു. കസ്റ്റഡിയിലെടുത്തവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അതിനിടെ പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. അഞ്ച് കോടി ആറു ലക്ഷം രൂപ നഷ്ടപരിഹാരമായി വേണമെന്നും ഹർത്താൽ പ്രഖ്യാപിച്ചവർ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം.

പിഎഫ്ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ 58 ബസുകളാണ് തകർക്കപ്പെട്ടത്. 10 ജീവനക്കാർക്ക് പരിക്കേറ്റു. എൻഐഎ റെയ്ഡിൽ പിഎഫ്ഐ അംഗങ്ങൾ എന്തിനാണ് ബസുകൾ തല്ലിത്തകർത്തതെന്ന് മനസിലാകുന്നില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി. 29ന് ഹർജി വീണ്ടും പരിഗണിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.