1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2015

നോര്‍ത്ത് ലണ്ടനിലെ സ്‌കൂള്‍ മെനുവില്‍ ഇനി മുതല്‍ പന്നിയിറച്ചി കൊണ്ടുണ്ടാക്കിയ വിഭവങ്ങളൊന്നും ഉണ്ടാവില്ല. മതപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി പോര്‍ക്ക് മെനുവില്‍നിന്ന് ഒഴിവാക്കിയതാണ് കാരണം. പ്രൈമറി സ്‌കൂളുകള്‍ക്ക് പോര്‍ക്ക് വിതരണം ചെയ്തത് ഐലിംഗ്ടണ്‍ കൗണ്‍സില്‍ നിര്‍ത്തി വെച്ചു. മുസ്ലീം ജൂദ കുട്ടികള്‍ അബദ്ധവശാല്‍ പോര്‍ക്ക് തിന്നാല്‍ അത് അവരുടെ വിശ്വാസത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കൗണ്‍സിലിന്റെ നടപടി.

ഡിഷില്‍ പോര്‍ക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഏത് കുട്ടി എന്താണ് കഴിക്കുന്നതെന്ന് ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടി വരുന്നു. ഇത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് മെനുവില്‍നിന്ന് പോര്‍ക്ക് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

കൗണ്‍സിലിന്റെ ഭരണം കൈയാളുന്നത് ലേബര്‍ പാര്‍ട്ടിയാണ്. ഇവിടുള്ള പ്രൈമറി സ്‌കൂളുകളിലേക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്നതിനായി സെന്‍ട്രല്‍ കാറ്ററിംഗ് സര്‍വീസുണ്ട്. പ്രൈമറി സ്‌കൂളുകള്‍ക്ക് എല്ലാം തന്നെ ഭക്ഷണം എത്തിച്ച് നല്‍കുന്നത് ഇവിടെനിന്നാണ്.

സ്‌കൂള്‍ അധികൃതര്‍ക്ക് മെനുവില്‍ പോര്‍ക്ക് വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി കൊടുക്കും. പ്രൈമറി സ്‌കൂളുകളില്‍ മാത്രമാണ് പോര്‍ക്ക് ഒഴിവാക്കിയിരിക്കുന്നത്. സെക്കന്‍ഡറി സ്‌കൂളുകളില്‍ പോര്‍ക്ക് ലഭ്യമാണ്. അതേസമയം മുസ്ലീംങ്ങളെയും ജൂദരെയും മാത്രം ബാധിക്കുന്ന ഒരു കാര്യത്തിനെ മറ്റുള്ള മതസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.