1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2020

സ്വന്തം ലേഖകൻ: പോര്‍ട്ട്‌ലാന്റില്‍ പ്രതിഷേധം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജാഥയ്ക്കു നേരെ കറുത്തവംശജര്‍ പ്രതിഷേധമുയര്‍ത്തിയതാണ് ഇപ്പോള്‍ കലാപം ശക്തിപ്പെടാന്‍ കാരണം. പ്രതിഷേധം അടിച്ചമര്‍ത്താന്‍ മൂന്ന് അയല്‍കൗണ്ടികളില്‍ നിന്നുള്ള നിയമപാലകരും ഒറിഗണ്‍ സ്‌റ്റേറ്റ് പൊലീസും പോര്‍ട്ട് ലാന്‍ഡ് പോലീസ് ബ്യൂറോയെ സഹായിക്കുമെന്ന് ഞായറാഴ്ച ഗവര്‍ണര്‍ കേറ്റ് ബ്രൗണ്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ക്ലാക്കാമസ് കൗണ്ടി, വാഷിംഗ്ടണ്‍ കൗണ്ടി ഷെരീഫ് ഓഫീസുകള്‍ തിങ്കളാഴ്ച അറിയിച്ചതനുസരിച്ച് ഡെപ്യൂട്ടിമാരെ ഇവിടേക്ക് അയയ്ക്കില്ല. നയപരമായ വിയോജിപ്പുകളും നിയമ നിര്‍വ്വഹണത്തിനായി പോര്‍ട്ട്‌ലാന്‍ഡ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പിന്തുണയുടെ അഭാവവുമാണ് കാരണം. ഇതേത്തുടര്‍ന്നു പ്രതിഷേധത്തെ പിടിച്ചു നിര്‍ത്താന്‍ ഡെപ്യൂട്ടിമാരെ വിന്യസിക്കില്ലെന്ന് പോര്‍ട്ട്‌ലാന്‍ഡ് ഏരിയ ഷെരീഫിന്റെ രണ്ട് വകുപ്പുകള്‍ തിങ്കളാഴ്ച അറിയിച്ചു.

ജോര്‍ജ്ജ് ഫ്‌ലോയ്ഡ് പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം കഴിഞ്ഞ വാരാന്ത്യത്തില്‍ വിസ്‌കോണ്‍സിനില്‍ ജേക്കബ് ബ്ലെയ്ക്കിനെ പോലീസ് വെടിവച്ചതോടെ വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു. ഇതിനോടകം എണ്ണൂറോളം പ്രകടനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രി, പ്രതിഷേധക്കാരും ട്രംപ് അനുയായികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചിരുന്നു.

പോര്‍ട്ട്‌ലാന്റിലെ ട്രംപ് 2020 ക്രൂയിസ് റാലിക്ക് ശേഷമാണ് മാരകമായ വെടിവയ്പ്പ് ഉണ്ടായത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായികള്‍ കാറുകളില്‍ ഒത്തുകൂടി ഒരു യാത്രാ സംഘത്തില്‍ പോര്‍ട്ട്‌ലാന്‍ഡിലേക്ക് തിരിച്ചതിനിടയിലാണ് സംഭവം. വീഡിയോ ഫൂട്ടേജുകളില്‍ അമേരിക്കന്‍ പതാകകള്‍, ‘തിന്‍ ബ്ലൂ ലൈന്‍’ ഫ്‌ലാഗുകള്‍, ട്രംപ് 2020 ഫ്‌ലാഗുകള്‍ എന്നിവയുള്‍പ്പെടെ കാണാം.

പോര്‍ട്ട് ലാന്‍ഡിലെ വെടിവയ്പ്പ്, കഴിഞ്ഞ ആഴ്ച നടന്ന ഒരു രാഷ്ട്രീയ പ്രതിഷേധത്തില്‍ മാരകമായ തോക്ക് ഉപയോഗത്തിന്റെ രണ്ടാമത്തെ സംഭവമായിരുന്നു. വിസ്‌കോണ്‍സിന്‍ എന്ന കെനോഷയില്‍, സായുധനായ 17 കാരനായ ‘ബ്ലൂ ലൈവ്‌സ് മാറ്റര്‍’ പിന്തുണക്കാരന്‍ രണ്ട് പേരെ കൊന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റല്‍പ്പിച്ചിരുന്നു. ഒറിഗോണിലെ ക്ലാക്കാമസില്‍ ശനിയാഴ്ച പ്രസിഡന്റിന് പിന്തുണ നല്‍കുന്നതിനായി നടന്ന പരിപാടിയില്‍ ട്രംപ് അനുകൂല റാലിയില്‍ പങ്കെടുത്തവരുമായി ഒരു ബ്ലാക്ക് ലൈവ്‌സ് പ്രതിഷേധക്കാരന്‍ കലഹിച്ചിരുന്നു.

അതേസമയം, പ്രതിഷേധ അക്രമത്തിനെതിരെ ‘സീറോ ടോളറന്‍സ് പോളിസി’ പിന്തുണയ്ക്കണമെന്ന് പോര്‍ട്ട്‌ലാന്‍ഡിന്റെ പോലീസ് അസോസിയേഷന്‍ തിങ്കളാഴ്ച പ്രസ്താവന ഇറക്കി. പ്രതിഷേധ സാഹചര്യങ്ങളില്‍ പോലീസ് തന്ത്രങ്ങളും വിഭവങ്ങളും പരിമിതപ്പെടുത്തുന്ന നയങ്ങള്‍ മാറ്റാന്‍ ഇവര്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.

നിരവധി പ്രതിഷേധക്കാര്‍ ഹെല്‍മെറ്റ്, ഗ്യാസ് മാസ്‌കുകള്‍, ബോഡി കവചങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കനത്ത സംരക്ഷണ ഗിയറുകളാണ് ധരിച്ചിരുന്നത്. കൂടാതെ ഉേദ്യാഗസ്ഥര്‍ക്ക് നേരെ ലൈറ്റുകള്‍ വഴിതിരിച്ചുവിടാന്‍ മറ്റ് നിരവധി ആയുധങ്ങളും ഇവർ ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.