1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2020

സ്വന്തം ലേഖകൻ: യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ്രെ​ക്​​സി​റ്റ് വ്യാ​പാ​ര ഇ​ട​പാ​ടി​ന് യു.​കെ എം.​പി​മാ​ർ അം​ഗീ​കാ​രം ന​ൽ​കി. 73 വോ​ട്ടു​ക​ൾ​ക്ക്​ എ​തി​രെ 521 വോ​ട്ടു​ക​ൾ​ക്കാ​ണ്​ ബി​ൽ പാ​സാ​യ​ത്. ഡി​സം​ബ​ർ 31ന്​ ​യൂറോപ്യൻ യൂനിയൻ ​ബ്രിട്ടന്​ അനുവദിച്ച പ​രി​വ​ർ​ത്ത​ന കാ​ല​യ​ള​വ്​ തീ​രു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പ്​ വി​ളി​ച്ചു​ചേ​ർ​ത്ത പാ​ർ​ല​മെൻറ്​ യോ​ഗ​ത്തി​ലാ​ണ്​ യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി ചേ​ർ​ന്ന്​ ഉ​ണ്ടാ​ക്കി​യ ബ്രെ​ക്‌​സി​റ്റ് സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ പാ​സാ​ക്കി​യ​ത്.

പു​തു​വ​ർ​ഷ​ത്തി​ൽ യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യു​ള്ള ച​രി​ത്ര​പ​ര​മാ​യ വ്യാ​പാ​ര ഇ​ട​പാ​ടി​നെ പി​ന്തു​ണ​ക്കാ​ൻ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ എം.​പി​മാ​രോ​ട് നേരത്തേ അ​ഭ്യ​ർ​ഥി​ച്ചിരുന്നു. രാ​ജ്യ​ച​രി​ത്ര​ത്തി​ൽ ഒ​രു പു​തി​യ അ​ധ്യാ​യം തു​റ​ക്കാ​ൻ പു​തി​യ ക​രാ​ർ വ​ഴി​വെ​ക്കു​മെ​ന്നും യൂ​റോ​പ്യ​ൻ യൂ​നി​യ​െൻറ ഉ​ത്ത​മ​സു​ഹൃ​ത്തും സ​ഖ്യ​ക​ക്ഷി​യു​മാ​യി യു.​കെ തു​ട​രു​മെ​ന്നും ബോ​റി​സ്​ ജോ​ൺ​സ​ൺ പ​റ​ഞ്ഞു.

2019 ഫെ​ബ്രു​വ​രി​യി​ലാ​ണ്​ 47 വ​ർ​ഷം നീ​ണ്ട ബ​ന്ധം ബ്രി​ട്ട​നും യൂ​റോ​പ്യ​ൻ യൂ​നി​യ​നും അ​വ​സാ​നി​പ്പി​ച്ച​ത്. ​െബ്ര​ക്​​സി​റ്റ്​ യാ​ഥാ​ർ​ഥ്യ​മാ​യ​തി​നു​ ശേ​ഷം 11 മാ​സം പ​രി​വ​ർ​ത്ത​ന കാ​ല​യ​ള​വാ​യി (ട്രാ​ൻ​സി​ഷ​ൻ പീ​രി​യ​ഡ്) യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു. അ​താ​ണ്​ വ്യാ​ഴാ​​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കു​ന്ന​ത്.

ബ്രെ​ക്​​സി​റ്റി​നു ശേ​ഷം ബ്രി​ട്ട​ന്​ വാ​ണി​ജ്യം, വ്യാ​പാ​രം, ന​യ​ത​ന്ത്രം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​തി​നു ​​വേ​ണ്ടി​യാ​ണ്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ 2020 ഡി​സം​ബ​ർ 31വ​രെ 11 മാ​സം പ​രി​വ​ർ​ത്ത​ന കാ​ല​യ​ള​വ്​ അ​നു​വ​ദി​ച്ച​ത്. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അം​ഗ​ത്വം ഒ​ഴി​വാ​യെ​ങ്കി​ലും ഈ ​കാ​ല​യ​ള​വി​ൽ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യി വ്യാ​പാ​ര​വും മ​റ്റും ബ്രി​ട്ട​ന്​ ത​ട​സ്സ​മി​ല്ലാ​തെ ന​ട​ത്താ​നാ​യി​രു​ന്നു.

യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ നി​യ​മ​ങ്ങ​ളാ​യി​രു​ന്നു ഈ ​കാ​ല​യ​ള​വി​ൽ ബ്രി​ട്ട​ൻ പി​ന്തു​ട​ർ​ന്നി​രു​ന്ന​തും. ഇ​ന്ന​ത്തോ​ടെ അ​തി​നും അ​ന്ത്യ​മാ​കും. ജനുവരി ഒന്നുമുതൽ പുതിയ നിയമം നിലവിൽ വരും

യൂ​റോ​പ്യ​ൻ പാ​ർ​ല​മെൻറും ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മെൻറും അം​ഗീ​ക​രി​ച്ച ​െബ്ര​ക്​​സി​റ്റ്​ വേ​ർ​പി​രി​യ​ൽ ക​രാ​ർ അ​നു​സ​രി​ച്ചാ​കും ഇ​നി​യു​ള്ള ബ​ന്ധം. യൂ​നി​യ​നി​ൽ ഉ​ൾ​പ്പെ​ടാ​ത്ത രാ​ജ്യ​ങ്ങ​ളു​മാ​യി വ്യാ​പാ​ര ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​നാ​കു​മെ​ന്ന​താ​ണ്​ ​െബ്ര​ക്​​സി​റ്റ്​ ക​രാ​റി​െൻറ പു​തു​മ.

അ​മേ​രി​ക്ക, ആ​സ്​​ട്രേ​ലി​യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​ൻ ​െബ്ര​ക്​​സി​റ്റി​ന​ു​ മു​മ്പ്​ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ല​ഭി​ച്ച സ്വാ​ത​ന്ത്ര്യം യു.​കെ​യു​ടെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യെ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​മെ​ന്ന വാ​ദ​മാ​ണ്​ ​െബ്ര​ക്​​സി​റ്റ്​ അ​നു​കൂ​ലി​ക​ൾ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

പ​രി​വ​ർ​ത്ത​ന കാ​ലം ഇ​ന്ന​വ​സാ​നി​ക്കെ സാ​മ്പ​ത്തി​ക ന​ഷ്​​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പുതിയ വ്യാ​പാ​ര ഉ​ട​മ്പ​ടി​ ബോ​റി​സ്​ ജോ​ൺ​സ​ൺ സ​ർ​ക്കാ​റി​ന്​ തുണയാകും. യൂ​നി​യ​നു​മാ​യി ഇ​ട​യു​ന്ന തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക്​ പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ ബോ​റി​സ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. യൂ​നി​യ​നു​മാ​യി ഇ​ട​ഞ്ഞാ​ൽ ബ്രി​ട്ട​ന്​ വ്യാ​പാ​ര​ങ്ങ​ളി​ൽ താ​രി​ഫ്​ ഇ​ള​വു​ക​ൾ ന​ഷ്​​ട​പ്പെ​ടും.

ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയും ആസ്ട്ര-സെനിക്ക കമ്പനിയും ചേർന്ന് സംയുക്തമായി വികസിപ്പിച്ച കൊവിഡ് വാക്സീൻ തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങും. രണ്ടാഴ്ച മുമ്പേ തന്നെ അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ വാക്സീൻ ബ്രിട്ടനിൽ വിതരണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഓക്സ്ഫെഡ് വാക്സീനും വിതരണം തുടങ്ങുന്നത്.

രോഗവ്യപനം അതിരൂക്ഷമായ ബ്രിട്ടനിൽ വാക്സീനേഷൻ വ്യാപകമാക്കുന്നതോടെ രോഗ വ്യാപനത്തിന് തടയിടാനുകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അഞ്ചുകോടി ആളുകൾക്ക് നൽകാൻ ആവശ്യമായ പത്തുകോടി വാക്സീനുൾക്കാണ് ബ്രിട്ടീഷ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്. ഇതോടൊപ്പം ഫൈസർ കമ്പനിക്ക് നൽകിയിട്ടുള്ള ഓർഡർ കൂടി ചേർത്താൽ രാജ്യത്തെ മുഴുവൻ ആളുകളെയും വാക്സിനേഷന് വിധേയരാക്കാൻ സാധിക്കുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വ്യക്തമാക്കി.

ശാസ്ത്രലോകത്തിന് ബ്രിട്ടൻ നൽകുന്ന വിജയസമ്മാനമാണ് ഓക്സ്ഫെഡ് വാക്സിനെന്നും കഴിവതും വേഗം പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസണും പറഞ്ഞു. അനുമതി ലഭിച്ച രണ്ട് വാക്സിനുകളുടെയും ഊർജിതമായ വിതരണത്തിലൂടെ അതിവേഗം കോവിഡിനെ വരുതിയിലാക്കാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യമേഖല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.