1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2023

സ്വന്തം ലേഖകൻ: സൗദിയില്‍ തപാൽ ഉരുപ്പടികൾ ഉപയോക്താവിന്റെ മേൽവിലാസത്തിലേക്ക് എത്തിച്ചില്ലെങ്കിൽ 5,000 റിയാൽ വരെ പിഴ ചുമത്താവുന്ന നിയമലംഘനമാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, തപാല്‍ സര്‍വീസ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി.

ഉപയോക്താവിന്റെ മേല്‍വിലാസമായി താമസ യൂണിറ്റിന്റെ നമ്പറും ഏരിയ കോഡും പോസ്റ്റല്‍ ബ്രാഞ്ച് കോഡും ഡിപ്പാര്‍ട്ടുമെന്റ് കോഡും ഉള്‍പെടുന്നവയാണ് ഉണ്ടായിരിക്കേണ്ടത്. ഉപയോക്താക്കള്‍ക്ക് സുതാര്യമായും സുരക്ഷിതമായും തങ്ങളുടെ സാധനങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേകം നാഷനല്‍ അഡ്രസ് ഉണ്ടായിരിക്കണം. നാഷനല്‍ അഡ്രസ് സേവനം തീര്‍ത്തും സൗജന്യമാണ്.

സൗദിയിലെ ഒരു മീറ്റര്‍ സ്ഥലത്തിനുപോലും പ്രത്യേകം മേൽവിലാസം ലഭ്യമാകുന്ന രീതിയില്‍ സൗദി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് നാഷനല്‍ അഡ്രസ് രൂപകല്‍പന ചെയ്തിട്ടുള്ളത്. സൗദിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കെല്ലാം ഉപയോഭോക്താവിന്റെ നാഷനല്‍ മേൽവിലാസം നിര്‍ബന്ധമാക്കി തുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.