1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2017

സ്വന്തം ലേഖകന്‍: ‘എവിടെയാണ് നിങ്ങളുടെ കരുണ?’ മാര്‍പാപ്പക്കെതിരെ വിമര്‍ശന ശരങ്ങളുമായി റോമില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘എവിടെയാണ് നിങ്ങളുടെ കരുണ?’ എന്ന തലക്കെട്ടോടെയാണ് റോമിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യാഥാസ്ഥിതരായ കത്തോലിക്കന്‍ ബിഷപ്പുമാര്‍ക്കും കര്‍ദിനാളുമാര്‍ക്കും എതിരെ മാര്‍പാപ്പ നടപടി എടുത്തതില്‍ പ്രതിഷേധിച്ചാണ് പോസ്റ്ററുകള്‍.

റോമന്‍ ഭാഷയിലുള്ള പോസ്റ്ററുകളില്‍ ഒരു സംഘടനയുടെയും പേരില്ല. വൈദീകരെ മാറ്റുന്നു, നൈറ്റസ് ഓഫ് മാള്‍ട്ടയുടെ അധികാരം എടുത്തു കളഞ്ഞു, കാര്‍ദിനാള്‍മാരെ അവഗണിക്കുന്നു എന്നൊക്കെയാണ് പോസ്റ്ററുകള്‍ മാര്‍പാപ്പക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍. നേരത്തെ മാര്‍പ്പാപ്പയുടെ നടപടികള്‍ക്കെതിരെ യാഥാസ്ഥികര്‍ മുറുമുറുപ്പ് കൂട്ടിയിരുന്നു.

നൈറ്റ്‌സ് ഓഫ് മാള്‍ട്ടയുടെ പ്രത്യേക അധികാരങ്ങള്‍ മാര്‍പ്പാപ്പയുടെ ഇടപെടല്‍ മൂലം ഇല്ലാതായതിനു പുറമേ നൈറ്റസ് ഓഫ് മാള്‍ട്ടയുടെ അധിപന്‍ ആയിരുന്ന മാസ്റ്റര്‍ മാത്യൂ ഫെസ്റ്റിംഗില്‍ നിന്ന് മാര്‍പാപ്പ രാജിക്കത്ത് എഴുതി വാങ്ങുകയും അദ്ദേഹത്തെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കൂടാതെ പകരമായി വത്തിക്കാനില്‍ നിന്ന് പ്രത്യേക പ്രതിനിധിയെ നിര്‍വഹണത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതാണ് പോസ്റ്ററിനു പിന്നിലെന്നാണ് സൂചന.അതുകൊണ്ട് അവിടെ നിന്നാവാം പോസ്റ്ററുകളുടെ വരവെന്ന് നിരീക്ഷകര്‍ കരുതുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മാര്‍പാപ്പയുടെ ചിത്രത്തോടെയുള്ള പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. പോപ്പിനെതിരേ കത്തോലിക്കാ ആസ്ഥാനത്ത് പോസ്റ്റര്‍ ആക്രമണം അപൂര്‍വ സംഭവമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.