സ്വന്തം ലേഖകന്‍: ഇന്ത്യയും പട്ടിണിയും വിഷയമാക്കി ഫോട്ടോ പരമ്പരയ്‌ക്കെതിരെ പ്രതിഷേധം; ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ മാപ്പുപറഞ്ഞു. ഫോട്ടോഗ്രാഫര്‍ അലസ്സിയോ മാമോയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പ് പറഞ്ഞത്. ഇന്ത്യയില്‍ പട്ടിണിയുണ്ടെന്ന് വ്യക്തമാക്കാനായി ദരിദ്ര സാഹചര്യത്തിലുള്ള ഇന്ത്യക്കാര്‍ ഭക്ഷണത്തിന് നേരെ കണ്ണുകള്‍ മറച്ചുനിക്കുന്ന ചിത്രങ്ങളാണ് മാമോ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.
വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷനാണ് അലസ്സിയോ മാമോയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത് വിവിധ സാഹചര്യത്തിലുള്ള സാധാരണക്കാരായ ഇന്ത്യക്കാര്‍ വിഭവസമൃദ്ധമായ ഭക്ഷണത്തിനു നേരെ കണ്ണുകള്‍ കൈകൊണ്ട് മറച്ചു നില്‍ക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളായ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്നത്. ഇത് ഇന്ത്യക്കാരെയും ദാരിദ്ര്യം അനുഭവിക്കുന്നവരെയും അപമാനിക്കലാണെന്നാണ് വിമര്‍ശനം.
എന്ന ഹാഷ്ടാഗ് ഇട്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഇന്ത്യയിലെ സാധാരണക്കാരെ അപമാനിക്കുന്ന ചിത്രങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരാനായിരുന്നു പ്രതിഷേധക്കാരുടെ തീരുമാനം. പ്രതിഷേധം കനത്തതിനെ തുടര്‍ന്നാണ് മാപ്പപേക്ഷയുമായി ഫോട്ടോഗ്രാഫര്‍ രംഗത്തെത്തിയത്. തന്റെ ലക്ഷ്യം നല്ലതായിരുന്നെന്നും ക്ഷോഭമുണര്‍ത്തുന്ന രീതിയില്‍ ഭക്ഷണം പാഴാക്കുന്നതിനെതിരെ ബോധവത്കരിക്കുകയാണ് താന്‍ ചെയ്തതെന്നും അലസ്സിയോ മാമോ പ്രസ്താവനയില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല