1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2024

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും പവർഫുൾ പാസ്പോർട്ട് റാങ്കിങ് ലിസ്റ്റിൽ ഫ്രാൻസ് ഒന്നാമത്. ജർമനി, ഇറ്റലി, ജപ്പാൻ,സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളും ആദ്യ റാങ്കുകൾ കരസ്ഥമാക്കി. അതേ സമയം ഹെൻലി പാസ്പോർട്ട് ഇന്റക്സിൽ 85ാം സ്ഥാനത്താണ് ഇന്ത്യൻ പാസ്പോർട്ടിന്റെ റാങ്ക്. ഫിൻലന്റ്, നെഥർലാന്റ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളും ആദ്യ റാങ്കുകളിൽ ഇടം പിടിച്ചു.

ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ലോകത്തെ 194 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രേവശനമാണ് അനുവദിക്കുന്നത്. അതേസമയം ഇന്ത്യക്ക് 62 രാജ്യങ്ങളിലേക്കാണ് വീസ രഹിത പ്രവേശനമുള്ളത്. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യക്കാർക്ക് വീസ രഹിത പ്രവേശനമുള്ളത്. കഴിഞ്ഞ വർഷം 84-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഒരു റാങ്ക് താഴേക്ക് പോയി എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ 106ാം സ്ഥാനത്തും ശ്രീലങ്ക 101ാം സ്ഥാനത്തുമാണ്. ചൈന , സൗദി അറേബ്യ, മാൽദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യക്കും താഴെയാണ്. കുടിയേറ്റസൗഹൃദ രാജ്യമായ കാനഡ ഇൻഡ്കിൽ ആറാം സ്ഥാനത്താണ് നിലയുറപ്പിച്ചത്. 28 രാജ്യങ്ങളിലേക്ക് മാത്രം വീസ രഹിത പ്രവേശനമുള്ള അഫ്ഗാനിസ്ഥാൻ ഏറ്റവും മോശം പാസ്പോർട്ട് എന്ന നിലയിലാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.