1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2017

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ പേടിക്കാതെ ജീവിക്കാന്‍ പറ്റിയ ഒരേയൊരു സംസ്ഥാനം കേരളം, അന്താരഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ തീപ്പൊരി പ്രസംഗവുമായി നടന്‍ പ്രകാശ് രാജ്. തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഒന്നിനും സെന്‍സറിംഗ് ഇല്ല. ആരെയും ഭയപ്പെടേണ്ട. എന്തിനെ കുറിച്ചും എനിക്ക് സംസാരിക്കാന്‍ കഴിയുന്ന ഇടങ്ങളില്‍ ഒന്നാണിത്.

ഇവിടെ ജീവിക്കാനാണ് എനിക്ക് ആഗ്രഹം. ദേശീയതയും ഹിന്ദുത്വവും ഒന്നെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് വര്‍ഗീയ ശക്തികള്‍. ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതാകുന്നത് അപകടമാണ്. എല്ലാ എതിര്‍ ശബ്ദങ്ങളെയും നിശബ്ദമാക്കാന്‍ ശ്രമം നടക്കുന്‌പോള്‍ കുടുതല്‍ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തണം പ്രകാശ് രാജ് പറഞ്ഞു.

ഹിറ്റ്‌ലറുടെ ആശയങ്ങള്‍ പിന്തുടരുന്ന അവര്‍ക്ക് എസ് ദുര്‍ഗ എന്ന സിനിമ പേര് അലോസരം സൃഷ്ടിക്കുന്നു. അതേസമയം, ദുര്‍ഗ എന്ന വൈന്‍ പാര്‍ലറിനെ കുറിച്ച യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെന്നും പ്രകാശ് രാജ് പരിഹസിച്ചു. രാജസ്ഥാനില്‍ വര്‍ഗീയ വാദികള്‍ ഒരാളെ ചുട്ടുകൊന്നു. അപ്പോഴും നിസഹായത പറയുന്ന ഭരണനേതൃത്വങ്ങള്‍ രാജിവച്ചുപുറത്തു പോകണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.