1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2023

സ്വന്തം ലേഖകൻ: സിഖ് ടാക്സി ഡ്രൈവറുടെ മകളായി ന്യൂയോർക്കിൽ പഠിച്ചുവളർന്ന പ്രതിമ ഭുല്ലർ മാൾഡൊനാഡോ ഇനി പൊലീസ് ക്യാപ്റ്റൻ.

ന്യൂയോർക്ക് പൊലീസ് വകുപ്പിൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ്. 33,787 ജീവനക്കാരുളള ന്യൂയോർക്ക് പൊലീസിൽ ഏഷ്യക്കാർ 10.5%. സിഖ് വംശജർ ഏറെയുള്ള ക്വീൻസിലെ സൗത്ത് റിച്ച്മണ്ട് ഹില്ലിലാണു നിയമനം.

പഞ്ചാബിൽനിന്ന് ഒൻപതാം വയസ്സിൽ അച്ഛനമ്മമാർക്കൊപ്പം ന്യൂയോർക്കിലേക്കു കുടിയേറിയ പ്രതിമ കാൽനൂറ്റാണ്ടു ജീവിച്ചതും ഇവിടെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.