1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2023

സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ലോകത്തെവിടെ നിന്നും കേരളത്തിലെ റവന്യു, സർവേ സേവനങ്ങൾ പൂർത്തിയാക്കാവുന്ന ‘പ്രവാസി മിത്രം’ പോർട്ടൽ 17 നു വൈകിട്ട് 4.30 നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വർഷങ്ങളുടെ ഇടവേളകളിൽ ഏതാനും അവധിക്ക് കേരളത്തിൽ എത്തുന്നവർക്ക് റവന്യു ഓഫിസുകളിൽ സമർപ്പിച്ച അപേക്ഷകളുടെ തുടർനടപടികൾ ഇനി വെബ്സൈറ്റ് വഴി യഥാസമയം അറിയാമെന്നതാണ് നേട്ടം. ചുവപ്പുനാടയിൽ കുരുങ്ങാതെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും ഇതു സഹായകമാകുമെന്നാണ് വിലയിരുത്തൽ.

പ്രവാസികളുടെ ദീർഘനാളത്തെ ആവശ്യം എത്രയും വേഗം യാഥാർഥ്യമാക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നാട്ടിലെ വസ്തു സംബന്ധമായ പോക്കുവരവ്, വിവിധ രേഖകൾ, മക്കളുടെ ഉന്നത പഠനത്തിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ നൽകിയ അപേക്ഷകളുടെ തുടർനടപടികളും ഇതുവഴി അറിയാം.

പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതതു വകുപ്പുകളുടെ സഹകരണത്തോടെ പരിഹരിച്ചുവരികയാണെന്നും ഒടുവിലത്തെ ഉദാഹരണമാണ് പ്രവാസിമിത്രം പോർട്ടലെന്നും നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. പോർട്ടലിലൂടെ ലഭിക്കുന്ന പരാതികളും അപേക്ഷകളും കൈകാര്യം ചെയ്യുന്നതിനായി കലക്ടറേറ്റുകളിൽ ഡപ്യൂട്ടി കലക്ടറുടെയും ലാൻഡ് റവന്യു കമ്മിഷണറുടെ ഓഫിസിൽ അസി. കമീഷണറുടെയും നേത്വത്തിൽ പ്രവാസി സെൽ പ്രവർത്തിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.