1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2020

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രസിഡന്റ് സ്ഥാനാർഥികളുടെ ആദ്യ ഡിബേറ്റ് രാജ്യത്തിനു തന്നെ നാണക്കേടായി. ഡിബേറ്റ് മോഡറേറ്റർ ഫോക്സ് ടിവി ആങ്കർ ക്രിസ് വാലസ്സിന്റെ ക്ഷമയോടെയുള്ള നീക്കം മൂലം ഡിബേറ്റ് പൂർത്തിയാക്കാൻ കഴിഞ്ഞു. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന്​ 35 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും എതിർ സ്ഥാനാർഥിയും ഡെമോക്രാറ്റുമായ ജോ ​ബൈഡനും തമ്മിൽ പൊതുവേദിയിൽ കൊമ്പു കോർത്തു.

തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടക്കാറുള്ള തുറന്ന സംവാദ വേദിയിൽ വെച്ച് ഉറഞ്ഞുതുള്ളുകയായിരുന്ന ട്രംപിനോട്​​ ബൈ​ഡന്​ ‘നിങ്ങളൊന്ന്​​ മിണ്ടാതിരിക്കുമോ’ എന്ന്​ പറയേണ്ടി വന്നു. റിപബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപും ഡെമോക്രാറ്റായ ബൈഡനും തമ്മിൽ ഒാഹിയോവിലെ ക്ലെവ്​ലാൻറിൽ നടന്ന തുറന്ന സംവാദം എല്ലാവരും വിചാരിച്ചതു പോലെ തന്നെ തുറന്ന വാക്കേറ്റമായി മാറുകയായിരുന്നു.

കൊവിഡ്​ 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്​ ഇരുവരും ഹസ്​തദാനം ചെയ്യാതെയാണ്​ സ്​റ്റേജിൽ നിന്നും അവരവരുടെ സ്​പോട്ടിലേക്ക്​ പോയത്​. 77 കാരനായ ബൈഡന്​ നേരെ തുടക്കത്തിൽ തന്നെ ത​െൻറ പതിവ്​ രീതിയിലുള്ള ആക്രമണം ട്രംപ്​ തുടങ്ങി. ഡെമോക്രാറ്റുകൾ തീവ്ര ഇടതുപക്ഷത്തി​െൻറ പൂർണ്ണ നിയന്ത്രണത്തിലാണെന്ന്​ പറഞ്ഞ ട്രംപ്​ ബൈഡ​െൻറ മകൻ അഴിമതി വീരനാണെന്നും ഡെമോക്രാറ്റുകളിൽ യാതൊരു മിടുക്കും അവശേഷിക്കുന്നില്ലെന്നും പറഞ്ഞു.

എന്നാൽ, കുറിക്കു കൊള്ളുന്ന മറുപടികളുമായി ബൈഡനും തുടങ്ങി. നുണയൻ, വംശീയവാദി, കോമാളി എന്നീ വാക്കുകൾ മിസൈലുകൾ കണക്കെ അദ്ദേഹം തൊടുത്തുവിട്ടു. കൂടെ റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടി​െൻറ കളിപ്പാവയാണ്​ ട്രംപെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, അതിനുശേഷം ട്രംപ്​ ബൈഡന്​ ഒരു വാക്ക്​ ഉരിയാടാൻ അവസരം നൽകാതെ ത​െൻറ ഭരണകാലത്തുണ്ടായ സാമ്പത്തിക നേട്ടങ്ങളെ കുറിച്ച്​ വലിയ ശബ്​ദത്തിൽ തുടർച്ചയായി വിളിച്ചുപറഞ്ഞു. ഇടക്ക്​ ബൈഡ​െൻറ മകനിട്ട്​ കൊട്ടുകൊടുക്കാനും മറന്നില്ല. അമേരിക്കയുടെ കോടീശ്വരനായ പ്രസിഡൻറി​െൻറ നിർത്താതെയുള്ള പ്രസംഗത്തിൽ സഹികെട്ട്​ എതിർ സ്ഥാനാർഥിക്ക്​ പറയേണ്ടി വന്നു.. ‘ഒന്ന്​ വായടക്കാമോ മനുഷ്യാ’.. (“Will you shut up, man!”)

രാജ്യത്തെ കൊവിഡ് സാഹചര്യമാണ്​ നിരന്തരമായി ബൈഡൻ​ ട്രംപിനെതിരെയുള്ള ആയുധമായി ​പ്രയോഗിക്കാറുള്ളത്​. ‘കൊവിഡ്​ കാരണം ആരെങ്കിലും മരിച്ചതിനാൽ നിങ്ങളിൽ എത്രപേർ ഇന്ന്​ രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്ക്​ പോയപ്പോൾ​ തീൻമേശക്കടുത്ത്​ ഒരു ശൂന്യമായ കസേര കണ്ടിട്ടുണ്ട്​…?? നിലവിൽ രണ്ട്​ ലക്ഷത്തോളം പേർ വൈറസ്​ ബാധയേറ്റ്​ മരിച്ച അമേരിക്കയിലെ ജനങ്ങളോട്​ ബൈഡൻ ചോദിച്ച ചോദ്യമാണിത്​. ‘കൊവിഡ്​ വന്നാൽ, നിങ്ങളുടെ കൈയ്യിൽ ബ്ലീച്​ കുത്തിവെച്ചാൽ മതി, അത്​ നോക്കിക്കൊള്ളും’. 74 കാരനായ ട്രംപി​െൻറ ഇത്തരത്തിലുള്ള പല കുപ്രസിദ്ധ പ്രസ്​താവനകളും അദ്ദേഹം പല ഘട്ടങ്ങളിലായി പൊടിതട്ടിയെടുക്കുകയും ചെയ്​തിട്ടുണ്ട്​.

റിപബ്ലിക്കനായ ട്രംപ് കഴിഞ്ഞ കുറച്ചുകാലമായി ബൈഡന്​ നേരെ പലതരം ​ ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ്​ പറഞ്ഞുപരത്തുന്നത്​. ചോദ്യങ്ങൾക്ക്​ മറുപടി പറയാൻ ബൈഡന്​​ ലഹരിമരുന്നോ അല്ലെങ്കിൽ ആ​രെങ്കിലും രഹസ്യമായി ഉത്തരങ്ങൾ പറഞ്ഞുകൊടുക്കാൻ ഒരു ഇയർ​പീസോ വേണ്ടി വരുമെന്ന്​ ട്രംപ്​ പറയുകയുണ്ടായി. താൻ തെരഞ്ഞെടുപ്പിൽ തോറ്റാലും അധികാര കൈമാറ്റം സമാധാന അന്തരീക്ഷത്തിലായിരിക്കില്ലെന്ന ഭീഷണിയും ട്രംപ്​ കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു.

കൊവിഡ്​ സാഹചര്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ്​ വലിയ പ്രതിസന്ധിയിലേക്ക്​ രാജ്യത്തെ നയിക്കുമെന്ന ഭയവും നിലനിൽക്കുന്നുണ്ട്​. തെരഞ്ഞെടുപ്പ്​ ഫലം വൈകിയാലും സമാധാനം പുലർത്താൻ തയ്യാറാണെന്ന്​ ബൈഡനും സംഘവും അറിയിച്ചിട്ടുണ്ടെങ്കിലും പതിനായിരക്കണക്കിന്​ ബാലറ്റുകളിൽ കൃത്രിമം കാണിക്കുന്നത്​ ശ്രദ്ധയിൽപെട്ടാൽ അതിനോട്​ പൊരുത്തപ്പെടാനാകില്ല എന്നാണ്​ ട്രംപ്​ പറയുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.