1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2018

സ്വന്തം ലേഖകന്‍: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ജോര്‍ദാനിലെ അബ്ദുള്ള രാജാവ് ഇന്ത്യയില്‍. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അബ്ദുള്ള രാജാവിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോക്കോള്‍ മറികടന്ന് നേരിട്ടെത്തി. പാക്കിസ്ഥാന്റെ പരമ്പരാഗത സുഹൃത്ത് രാഷ്ട്രമായി വിലയിരുത്തപ്പെടുന്ന ജോര്‍ദാന്റെ രാഷ്ട്രത്തലവനെ ആലിംഗനം ചെയ്താണ് മോദി സ്വീകരിച്ചത്.

രണ്ടാഴ്ച്ച മുന്‍പ് ജോര്‍ദാനിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമായിരുന്നു അവിടെ ലഭിച്ചത്. മോദിയെ തന്റെ കൊട്ടാരത്തില്‍ സ്വീകരിച്ച അബ്ദുള്ള രാജാവ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ പലസ്തീനിലെ റാമള്ളയിലെത്തിക്കാന്‍ ഹെലികോപ്റ്റര്‍ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. മോദിയുടെ സന്ദര്‍ശനത്തോടെ മെച്ചപ്പെട്ട ഇന്ത്യജോര്‍ദാന്‍ ബന്ധം കൂടുതല്‍ ദൃഡമാക്കുക എന്നതാണ് അബ്ദുള്ള രാജാവിന്റെ സന്ദര്‍ശന ലക്ഷ്യം.

പ്രതിരോധം, സുരക്ഷ, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളിലും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ അബ്ദുള്ള രണ്ടാമന്റെ സന്ദര്‍ശനം വഴിതുറന്നേക്കും. അബ്ദുള്ള രാജാവിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഔദ്യോഗികവിരുന്നൊരുക്കും. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരെയും അദ്ദേഹം കാണും. 2006ലാണ് അബ്ദുള്ള രണ്ടാമന്‍ രാജാവ് മുന്‍പ് ഇന്ത്യയിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.