1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2017

സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലെ അനധികൃത നിക്ഷേപകരുടെ പട്ടികയായ പാരഡൈസ് പേപ്പറുകളില്‍ കുടുങ്ങി ചാള്‍സ് രാജകുമാരനും. രേഖകളിലെ എലിസബത്ത് രാജ്ഞിയുടെ അനധികൃത നിക്ഷേപത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ബ്രിട്ടനില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഭര്‍ത്താവായ ചാള്‍സ് രാജകുമാരന്റെ പേരിലും വിവദം ഉടലെടുത്തത്. ചാള്‍സിന്റെ സ്വകാര്യ എസ്‌റ്റേറ്റായ ഡച്ചി ഓഫ് കോണ്‍വാള്‍സിന്റെ പേരില്‍ വിദേശ രാജ്യങ്ങളില്‍ അനധികൃത നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് രേഖകള്‍ പറയുന്നത്.

ബെര്‍മുഡയിലുള്ള സുഹൃത്തിന്റെ ബിസിനസ് സ്ഥാപനത്തിലും ചാള്‍സ് നിക്ഷേപം നടത്തിയതായി രേഖകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, തീര്‍ത്തും വൈകാരികമായ കാരണത്താലാണ് കമ്പനിയുടെ ബോര്‍ഡ് അംഗങ്ങള്‍ ഓഹരി വാങ്ങിയതെന്നും വനനശീകരണത്തെ തടയാനും ഭൂമി സംരക്ഷിക്കാനുമാണ് നിക്ഷേപം നടത്തിയതെന്നുമാണ് രാജകുടുംബാംഗങ്ങളുടെ വാദം. 1960 ല്‍ കേംബ്രിജ് യൂനിവേഴ്‌സിറ്റിയിലെ സുഹൃത്തായ ഹ്യൂഗ് വാന്‍ കറ്റ്‌സെം ആണ് ചാള്‍സ് രാജകുമാരന്റെ ഡച്ചി നിക്ഷേപം നടത്തിയ കമ്പനിയുടെ ഉടമ.

കമ്പനി നികുതി വെട്ടിപ്പ് നടത്തിയതായി രേഖകള്‍ പറയുന്നില്ല. കൂടാതെ, രാജകുമാരന് നിക്ഷേവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ നേരിട്ട് ബന്ധമില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 1980 ല്‍ ചാള്‍സ് രാജകുമാരന്‍ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പ്രസംഗങ്ങള്‍ നടത്തുകയും പുസ്തകങ്ങള്‍ എഴുതുകയും ചെയ്തിരുന്നു. 2008 ജനുവരിക്കു ശേഷമാണ് വിവാദ ഓഹരികള്‍ വാങ്ങുന്നത്. നിക്ഷേപ വിവരങ്ങള്‍ പുറത്തു വന്നതിലൂടെ ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യത കൈവന്നതായി തൊഴില്‍ എം.പിയും നികുതി പ്രചാരണപ്രവര്‍ത്തകനുമായ മാര്‍ഗരറ്റ് ഹോഡ്ജ് പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.