1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2021

സ്വന്തം ലേഖകൻ: ഞായറാഴ്ച ലണ്ടനിലെ സെന്റ് ജോർജ് ചാപ്പലിൽ നടന്ന ഫിലിപ് രാജകുമാരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത് എലിസബത്ത് രാജ്ഞിയുൾപ്പെടെ 30 പേർ മാത്രമെങ്കിലും സംസ്കാര ചടങ്ങുകൾ തൽസമയം ടെലിവിഷനിൽ കണ്ടത് 13.6 ദശലക്ഷം ആളുകൾ. ഒരു മണിക്കൂറിലേറെ നീണ്ട ചടങ്ങുകൾ ബിബിസി തൽസമയം സംപ്രേഷണം ചെയ്തിരുന്നു.

ഇതു കണ്ടത് 11 ദശലക്ഷം പേരാണ്. 2.1 ദശലക്ഷം ആളുകൾ ഐ ടിവിയിലൂടെയും 450,000 പേർ സ്കൈ ടിവിയിലൂടെയും സംസ്കാര ചടങ്ങുകൾ വീക്ഷിച്ചു. ഇതിനു പുറമേ വിവിധ യുട്യൂബ് ചാനലിലൂടെയും മറ്റും സംസ്കാര ചടങ്ങുകൾ കണ്ടവരും റേഡിയോ വിവരണങ്ങൾ കേട്ടവരും ലക്ഷങ്ങളാണ്. 2002ൽ എലിസബത്ത് രാജ്ഞിയുടെ മാതാവ് ക്യൂൻ മദറിന്റെ സംസ്കാരചടങ്ങുകൾ ടെലിവിഷനിൽ കണ്ടത് പത്തു ദശലക്ഷം ആളുകളായിരുന്നു.

രാജകുടുംബാംഗങ്ങളിൽ 1997ൽ ഡയാന രാജകുമാരിയുടെ സംസ്കാര ചടങ്ങിനാണ് ഇതുവരെ ഏറ്റവും ആധികം ആളുകൾ കണ്ടതിന്റെ റെക്കോർഡ്. 31 ദശലക്ഷം ആളുകളാണ് ലോകമെമ്പാടും ഡയനയുടെ അന്ത്യകർമങ്ങൾക്ക് സാക്ഷികളായത്. ബ്രിട്ടനിൽ രാജകുടുംബാംഗങ്ങളുടെ മരണവും വിവാഹവും മറ്റു വിശേഷങ്ങളുമെല്ലാം പത്രങ്ങൾക്കും ബിബിസി ഉൾപ്പെടെയുള്ള ടെലിവിഷൻ ചാനലുകൾക്കും എന്നും ചൂടൻ വിഷയങ്ങളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല