ബ്രിട്ടീഷ് രാജ്ഞിയുടെ 94 കാരനായ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഫോട്ടോഗ്രഫര്‍മാരെ അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ഇടയ്ക്കിടെ ഫിലിപ്പ് രാജകുമാരന് ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ പിണയാറുള്ളതാണ്. ബാറ്റില്‍ ഓഫ് ബ്രിട്ടന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന ചടങ്ങിനിടെയാണ് ഫിലിപ്പ് രാജകുമാരന്‍ ഫോട്ടൊഗ്രഫര്‍മാരെ അസഭ്യം പറഞ്ഞത്. ഈ ദൃശ്യങ്ങള്‍ ബ്രിട്ടീഷ് ടെലിവിഷനുകള്‍ സംപ്രേഷണം ചെയ്തു.
എലിസബത്ത് രാജ്ഞിയും രാജകുടുംബത്തിലെ ഒട്ടുമിക്ക ആളുകളും പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ബക്കിംഗ്ഹാം കൊട്ടാരം തയാറായില്ല. മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ കൊട്ടാരം വക്താവ് വിസ്സമ്മതിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല