1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2019

സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ പൂഴിക്കടകന്‍ അടവ് പ്രയോഗിച്ച് കോണ്‍ഗ്രസ്; പടനയിക്കാന്‍ പ്രിയങ്കാ ഗാന്ധി എത്തുന്നു; ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമെന്ന് രാഹുല്‍ ഗാന്ധി; പരിഹാസവുമായി പ്രധാനമന്ത്രി മോദി. പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് പ്രിയങ്കയുടെ വരവെന്നാണ് വിലയിരുത്തല്‍. 1999ല്‍ സോണിയാ ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ച പ്രിയങ്ക ഗാന്ധി സജീവ പ്രവര്‍ത്തകയാകുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

ലിയ രാഷ്ട്രീയ വെല്ലുവിളികള്‍ ഏറ്റെടുത്താണ് പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും ഉത്തര്‍പ്രദേശിലേക്ക് വരുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. പ്രിയങ്കയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വെല്ലുവിളികളെ നേരിടാന്‍ കഴിവുള്ള അതിനായി കഠിനദ്ധ്വാനം ചെയ്യുന്ന ആളാണ് തന്റെ സഹോദരിയെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമേഠിയില്‍ പര്യാടനം നടത്തുന്നതിനിടയിലാണ് രാഹുല്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിച്ചത്.

അതേസമയം മായാവതിഅഖിലേഷ് യാദവ് സംഖ്യത്തെ നേരിടാനല്ല പ്രിയങ്കയേയും ജ്യോതിരാതിദ്യസിന്ധ്യയേയും നിയോഗിച്ചിരിക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. ‘മായാവതിക്കും അഖിലേഷിനുമെതിരെ ഞങ്ങള്‍ക്ക് ഒന്നും പ്രവര്‍ത്തിക്കാനില്ല. എസ്.പിയും ബിഎസ്പിയുമായി എവിടെ വച്ചും ഏതു ഘട്ടത്തിലും സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും ഞങ്ങള്‍ക്കൊരു പൊതുശത്രുവുണ്ട്,’ രാഹുല്‍ പറഞ്ഞു.

പ്രിയങ്കയുടെ വരവോടെ രാഹുല്‍ ഗാന്ധി പരാജയമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചെന്ന് ബിജെപി വൃത്തങ്ങള്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് നയം കുടുംബത്തെ പ്രോത്സാഹിപ്പിക്കലാണ്. രാഹുലിന്റെ നേതൃത്വത്തില്‍ വിജയിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കിയെന്ന് ബിജെപിയുടെ മാധ്യമ വക്താവ് ബാബുല്‍ സുപ്രിയോ പറഞ്ഞു. ‘ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബം. മറ്റു ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി. കുടുംബത്തെ എതിര്‍ക്കുന്നത് കോണ്‍ഗ്രസില്‍ കുറ്റകൃത്യമാണ്,’ എന്നായിരുന്നു പ്രിയങ്കയുടെ വരവിനെക്കുറിച്ച് പ്രധാനമന്ത്രി മോദിയുടെ പരിഹാസം.

80 ലോക്‌സഭാ മണ്ഡലങ്ങളുള്ള യു.പിയില്‍ കഴിഞ്ഞ തവണ 2 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. യു. പിയിലെ കിഴക്കന്‍ മേഖലകളുടെ ചുമതല നല്‍കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സ്വാധീന മേഖലകളില്‍ കടന്നുകയറി നേര്‍ക്കുനേര്‍ പോരിന് വെല്ലുവിളിയ്ക്കുകയാണ് കോണ്‍ഗ്രസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.