1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2015

ബ്രിട്ടണിലെ ഏറ്റവും ചെലവേറിയ നഗരങ്ങളായി കണക്കാക്കപ്പെടുന്നത് ലണ്ടന്‍, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ പോലുള്ള വമ്പന്‍ നഗരങ്ങളെയാണ്. ഓരോ സ്ഥലത്തുള്ള ചെലവുകള്‍ ഓരോ തരത്തിലായിരിക്കും. ഒരിടത്ത് സ്ഥലവിലയാണെങ്കില്‍ മറ്റൊരിടത്ത് വീടിന്റെ വിലയായിരിക്കും. ബ്രിട്ടണിലെ ചെലവേറിയ പത്ത് നഗരങ്ങളില്‍ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത് മെയ്‌ഫെയറാണ് ഏറ്റവും ചെലവ് കൂടിയ നഗരമെന്നാണ്. ഇവിടെ ഐപാഡിന്റെ വലിപ്പത്തിലുള്ള ഭൂമി കിട്ടണമെങ്കില്‍ 1400 പൗണ്ട് നല്‍കണം. ഒരു സ്‌ക്വയര്‍ ഫീറ്റ് വലുപ്പത്തിന് കുറവാണ് ഒരു ഐപാഡിന്റെ വലുപ്പം എന്ന് പറയുന്നത്. ഇതേ വലുപ്പത്തിലുള്ള സ്ഥലം ബെര്‍മിംഗ്ഹാമില്‍ പത്ത് മടങ്ങ് വിലക്കുറവാണ്.

ബ്രിട്ടണിലെ ഏറ്റവും എക്‌സ്‌പെന്‍സീവ് പ്രൊപ്പര്‍ട്ടി ഏരിയ കണ്ടെത്തുന്നതിനായിട്ടായിരുന്നു ഓണ്‍ ദ് മാര്‍ക്കറ്റ് എന്ന വെബ്‌സൈറ്റ് സര്‍വെ നടത്തിയത്. സാധാരണ എല്ലാവരും സ്‌ക്വയര്‍ ഫീറ്റ് കണക്കുകളാണ് ഉപയോഗിക്കാറെങ്കില്‍ ഇവര്‍ ഉപയോഗിച്ചത് ഐപാഡാണ്. ആളുകള്‍ക്ക് പെട്ടെന്ന് വിഷ്വലൈസ് ചെയ്യുന്നതിന് വേണ്ടിയും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ്.

ഒരു ശരാശരി രണ്ട് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ വില അടിസ്ഥാനപ്പെടുത്തിയാണ് വെബ്‌സൈറ്റ് ഒരു ഐപാഡിന്റെ വലുപ്പത്തിലുള്ള സ്ഥലത്തിന്റെ വില നിര്‍ണയിച്ചത്.

ബ്രിട്ടണില്‍ മെയ്‌ഫെയര്‍ കഴിഞ്ഞാല്‍ ഏറ്റവും ചെലവേറിയ നഗരം മാഞ്ചസ്റ്ററാണ്. ഇവിടെ ഐപാഡിന്റെ വലുപ്പത്തിലുള്ള സ്ഥലത്തിന് വില 195.53 പൗണ്ട് മാത്രമാണ്. മെയ്‌ഫെയറിന്റെ ആയിരം പൗണ്ടുമായി തട്ടിച്ചു നോക്കുമ്പോള്‍ മാഞ്ചസ്റ്ററിലെ വില തീരെ കുറവാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.