1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2015

സ്വന്തം ലേഖകന്‍: പ്രവാചകനെ വരക്കാനുള്ള കാര്‍ട്ടൂണ്‍ മത്സരത്തിനിടെ ബോംബാക്രമണം നടത്താനെത്തിയ രണ്ടു പേരെ പോലീസ് വെടിവച്ചു കൊന്നു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരുക്കേറ്റിട്ടുമുണ്ട്. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം നടന്നത്.

അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് എന്ന സംഘടനയാണ് പ്രവാചകനെ വരക്കാനുള്ള കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പിച്ചത്. ഫ്രീ സ്പീച്ച് ഇവന്റ് എന്നു പേരിട്ട മത്സരം നടക്കുന്ന ഡള്ളാസിലെ കര്‍ട്ടിസ് കള്‍വല്‍ സെന്ററിലേക്ക് ആയുധധാരികളായ രണ്ടു പേര്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമികളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാരന് കാലില്‍ വെടിയേറ്റത്. സ്‌ഫോടക വസ്തുക്കല്‍ നിറച്ച വാഹനം സമീപത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന ഊഹത്തില്‍ പോലീസ് തെരച്ചില്‍ തുടരുകയാണ്.

സമീപത്തെ ഷോപ്പിംഗ് കോംപ്ലക്‌സും വീടുകളും ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം തൊട്ടടുത്തുള്ള കടയില്‍ ഹാന്‍ഡ് ഗ്രനേഡുമായി ഒരാളെ കണ്ടതായി പരിസര വാസികള്‍ അറിയിച്ചു. 10, 000 ഡോളര്‍ സമ്മാനത്തുകയുള്ള കാര്‍ട്ടൂണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് ആളുകളാണ് കള്‍വല്‍ സെന്ററില്‍ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.