1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2016

സ്വന്തം ലേഖകന്‍: വെനിസ്വേലയില്‍ പ്രതിപക്ഷത്തിന്റെ പടുകൂറ്റന്‍ പ്രകടനം, പ്രസിഡന്റ് നിക്കോളായ് മദുറോ രാജിവക്കണമെന്ന് ആവശ്യം. ആയിരകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിനിടെ വിവിധയിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ സര്‍ക്കാര്‍ അനുകൂലികളും മാര്‍ച്ച് നടത്തി.

പ്രസിഡന്റ് നിക്കോളാസ് മദുറോയെ താഴെയിറക്കാന്‍ ഹിതപരിശോധന നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുന്ന നിലപാടുകളുമായി മുന്നോട്ട് പോകുകയാണ് പ്രസിഡന്റെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മദുറോയുടെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം രാജ്യത്ത് പട്ടിണിയും കുറ്റകൃത്യവും അഴിമതിയും വര്‍ധിച്ച് വരികയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് മൈലുകളോളം യാത്ര ചെയ്താണ് രാജ്യത്തിന്റെ തലസ്ഥാനമായ കാരക്കാസില്‍ പ്രതിഷേധക്കാര്‍ ഒത്തു ചേര്‍ന്നത്. വെളുത്ത ടീ ഷര്‍ട്ട് അണിഞ്ഞ ജനങ്ങള്‍ മഡുറോയെ താഴെ ഇറക്കാന്‍ പോകുന്നു എന്ന മുദ്രാവാക്യവും മുഴക്കി. നഗരത്തെ സ്തംഭിപ്പിച്ച പ്രതിഷേധം പ്രതിപക്ഷത്തിന്റെ ചെറിയ സമരമാക്കി കാണിക്കാന്‍ മഡുറോ ശ്രമിച്ചെങ്കിലും ജനങ്ങള്‍ അത് സമ്മതിച്ചു കൊടുക്കാന്‍ തയ്യാറായിട്ടില്ല.

പ്രതിപക്ഷ മാര്‍ച്ചിനെ നേരിടാന്‍ മദുറോ അനുകൂലികളും മാര്‍ച്ച് നടത്തി. റാലിയെ മദുറോ അഭിസംബോധന ചെയ്തു. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ പിടിയിലായതായി അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെതിരായ പ്രതിഷേധം ആസൂത്രണം ചെയ്തുവെന്നാരോപിച്ച് ഈ ആഴ്ച നിരവധി പേരാണ് പൊലീസിന്റെ പിടിയിലായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.