1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2021

സ്വന്തം ലേഖകൻ: ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ പിഎസ്എല്‍വി വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും നടന്നു. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ പിഎസ്എല്‍വവി 51 റോക്കറ്റില്‍ ബ്രസീലില്‍ നിന്നുമുള്ള ആസോണിയ 1, ഒപ്പം 18 ചെറിയ ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. രാവിലെ 10.24ന് ആയിരുന്നു വിക്ഷേപണം.

ഐഎസ്ആര്‍ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണം ആണിത്. ബ്രസീലിന്റെ ഉപഗ്രഹമായ ആമസോണിയ 1 ആണ് വിക്ഷേപിച്ചത്. തദ്ദേശീയമായി ബ്രസീല്‍ നിര്‍മിച്ച ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ആസോണിയ 1. 637 കിലോ ഭാരമാണ് ഉപഗ്രഹത്തിനുള്ളത്. 60 എം റെസല്യൂഷനുള്ള വൈഡ് ഫീല്‍ഡ് ഇമേജിങ് ക്യാമറയും ഉണ്ട്.

വാണിജ്യ വിക്ഷേപണത്തിനായി ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്‌ഐഎല്‍) എന്ന കമ്പനി കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പിനു കീഴില്‍ രൂപീകരിച്ചശേഷമുള്ള ആദ്യ വിക്ഷേപണമാണിത്. യുഎസിലെ സ്‌പേസ്ഫ്‌ലൈറ്റ് കമ്പനിയുമായി വാണിജ്യ ധാരണയ്ക്കു കീഴിലാണ് എന്‍എസ്‌ഐഎല്‍ ദൗത്യങ്ങള്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും പിഎസ്എല്‍വിസി 51 വഴി ബഹിരാകാശത്തെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.