1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2021

സ്വന്തം ലേഖകൻ: ഹൃദയശസ്​ത്രക്രിയ കഴിഞ്ഞ രോഗികളുടെ ധമനിയിൽ സിറിഞ്ചിൽ വായു നിറച്ച്​ കുത്തിവെച്ച്​ കൊലപ്പെടുത്തിയ ‘സൈക്കോ കില്ലർ’ കുറ്റക്കാരനെന്ന്​ കോടതി. 37കാരനായ വില്ല്യം ജോർജ്​ ഡേവിസ്​ എന്ന നഴ്​സാണ്​​ പ്രതി. തെറ്റായ സ്​ഥലത്ത്​ തെറ്റായ സമയം നഴ്​സ്​ ഉണ്ടായിരുന്നുവെന്നത്​ മാത്രമാണ്​ ഇയാ​ൾക്കെതിരെ കേസെടുക്കാൻ കാരണമെന്ന്​ വില്ല്യമിന്​ വേണ്ടി ഹാജരായവർ വാദിച്ചു.

എന്നാൽ വില്ല്യം ഒരു സീരിയൽ കില്ലറാണെന്നായിരുന്നു എതിർഭാഗത്തിന്‍റെ വാദം. 2017-18 വർഷങ്ങളിൽ ടെക്​സസ്​ ടൈലറിലെ ക്രിസ്റ്റസ്​ ട്രിനിറ്റി മദർ ഫ്രാൻസസ്​ ആശുപത്രിയിലാണ്​​ കേസിനാസ്​പദമായ സംഭവം. ജോൺ ലാഫർട്ടി, റൊണാൾഡ്​ ക്ലാർക്ക്​, ക്രിസ്റ്റഫർ ഗ്രീൻ​വേ, ജോസഫ്​ കാലിന എന്നിവരെയാണ്​ വില്ല്യം കൊലപ്പെടുത്തിയത്​. ഹൃദയശസ്ത്രക്രിയക്ക്​ ശേഷം ചികിത്സയിലായിരുന്ന നാലുപേരുടെയും ധമനിയിൽ സിറിഞ്ചിൽ വായു നിറച്ചശേഷം കുത്തിവെക്കുകയായിരുന്നു.

ശസ്​ത്രക്രിയക്ക്​ ശേഷം നാലുപേർക്കും ന്യൂറോളജിക്കൽ പ്രശ്​നങ്ങളുണ്ടാകുകയും മരണത്തിന്​ കീഴടങ്ങുകയുമായിരുന്നു. രോഗികളുടെ മരണത്തിൽ വില്ല്യമിനെ ആശുപത്രി ബലിയാടാക്കുകയാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ മറ്റൊരു വാദം. എന്നാൽ, നാലുരോഗികള​ുടെയും മരണത്തിന്‍റെ ഉത്തരവാദി വില്ല്യം ആണെന്ന്​ കോടതി കണ്ടെത്തുകയായിരുന്നു. ശിക്ഷ പിന്നീട്​ വിധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.