
സ്വന്തം ലേഖകൻ: കുവൈത്തിൽ നിയമ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള നിയന്ത്രണങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കർശനമാക്കി. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിയമ ബിരുദം നിർബന്ധം.
സർക്കാർ, സ്വകാര്യ മേഖലകളിലായി നിലവിൽ ലീഗൽ സ്പെഷലിസ്റ്റ് തസ്തികകളിൽ 4576 പേർ ജോലി ചെയ്തുവരുന്നുണ്ട്. ഇവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ വീസ പുതുക്കുന്ന സമയത്ത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനും നിർദേശമുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി.
നിയമ രംഗത്തെ ചില തസ്തികകൾ സ്വദേശികൾക്കു സംവരണം ചെയ്യും. നിയമ ബിരുദമുള്ളവരെ മാത്രമേ ഗവേഷണത്തിന് അനുവദിക്കൂവെന്നും അതോറിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല