സ്വന്തം ലേഖകൻ: സൗദിയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ വേനലവധി നാളെ മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മൂന്നാം സെമസ്റ്റര്‍ പരീക്ഷാ ഫലങ്ങള്‍ വേനലവധി തീരുന്നതിന് മുൻപ് പ്രസിദ്ധീകരിക്കണം. അംഗീകൃത കാരണങ്ങളാൽ മൂന്നാം സെമസ്റ്റര്‍ പരീക്ഷയില്‍നിന്ന് വിട്ടുനിന്ന വിദ്യാര്‍ഥികൾക്ക് പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ വീണ്ടും പരീക്ഷ നടത്തും.
അതിനിടെ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് മുന്നോടിയായി പാഠപുസ്തകങ്ങളിൽനിന്ന് ഇസ്രായേൽ വിരുദ്ധ ഭാഗങ്ങൾ നീക്കം ചെയ്ത് സൗദി അധികൃതർ. 2023 – 2024 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളിൽ നിന്നാണ് ഇസ്രായേലുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന പാഠഭാഗങ്ങൾ നീക്കം ചെയ്തത്.
മിഡിൽ ഈസ്റ്റേൺ, നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളിലെ വിദ്യാഭ്യാസ പാഠ്യപദ്ധതികളെ കുറിച്ച് പഠനം നടത്തുന്ന സർക്കാരിതര സംഘടനയായ ഇംപാക്ടിൻ്റെ റിപ്പോർട്ട് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ വർഷത്തെ സൗദി സ്കൂൾ പാഠ്യപദ്ധതിയിൽ സയണിസം ഒരു ‘വംശീയ’ യൂറോപ്യൻ പ്രസ്ഥാനമാണെന്ന് പഠിപ്പിക്കുന്നില്ല. കൂടാതെ, ഈ മേഖലയിലെ ചരിത്രപരമായ ജൂത സാന്നിധ്യം ഇതിൽ നിഷേധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല