1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2017

സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട രണ്ട് യുവാക്കള്‍ക്ക് ജനമധ്യത്തില്‍ ചൂരലടി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ശിക്ഷ നല്‍കുന്നതെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആച്ചെ പ്രവിശ്യയില്‍ ആയിരക്കണിക്ക് ജനങ്ങളുടെ മുന്നില്‍വെച്ചാണ് 20 ഉം 23 ഉം വയസ്സുള്ള പുരുഷന്മാര്‍ക്ക് ചൂരലടി ശിക്ഷയായി നല്‍കിയത്. ശരീഅത്ത് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഇരുവര്‍ക്കും 83 അടി വീതം നല്‍കിയാണ് ശിക്ഷിച്ചത്.

രാജ്യത്ത് ഇസ്‌ലാമിക നിയമം നിലനില്‍ക്കുന്ന ഏക പ്രവിശ്യയാണ് ആച്ചെ. പള്ളിക്കു മുന്നില്‍ കെട്ടിയുണ്ടാക്കിയ വേദിയിലേക്ക് കൊണ്ടുവന്ന രണ്ടു പേരെയും കറുത്ത വസ്ത്രംകൊണ്ട് കണ്ണുകള്‍ ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ മറച്ച ഉദ്യോഗസ്ഥരാണ് ചൂരല്‍കൊണ്ടടിച്ചത്. ശരീഅത്ത് നിയമം ലംഘിക്കുന്നവര്‍ക്കുള്ള പാഠമാണ് ശിക്ഷയെന്ന് പ്രവിശ്യ ക്ലെറിക്‌സ് കൗണ്‍സില്‍ അംഗം അബ്ദുല്‍ ഗനി ഇസ അഭി്പ്രായപ്പെട്ടു.

ഇന്തോനേഷ്യയിലെ മറ്റു പ്രദേശങ്ങളില്‍ സ്വവര്‍ഗരതി നിയമ വിരുദ്ധമല്ല.
ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ ഇടിച്ചു കയറിയാണ് മാര്‍ച്ചില്‍ സദാചാര ഗുണ്ടകള്‍ ഇവരെ പിടികൂടിയത്. തുടര്‍ന്ന് ഇരുവരേയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.