
സ്വന്തം ലേഖകൻ: യുക്രെയ്ൻ അധിനിവേശത്തിനിടെ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അന്താരാഷ്ട്ര കോടതി(ഐ.സി.സി)യുടെ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നതിനാൽ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാതെ വിട്ടുനിന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടിക്ക് മറ്റു നാലു രാജ്യങ്ങളിലെയും പ്രധാനികൾക്കും നേരത്തേ ക്ഷണം അയച്ചിരുന്നു. അന്താരാഷ്ട്ര കോടതി കഴിഞ്ഞ മാർച്ചിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണ് പുടിന്റെ സാന്നിധ്യം പ്രശ്നമായത്.
ഐ.സി.സി കരാറിൽ ഒപ്പുവെച്ച രാജ്യങ്ങളിലെത്തിയാൽ പുടിനെ അറസ്റ്റ് ചെയ്ത് കൈമാറണമെന്നാണ് ചട്ടം. ഇതു പരിഗണിച്ച് ഉഭയകക്ഷി തീരുമാനപ്രകാരം പുടിൻ വിട്ടുനിൽക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ആഗസ്റ്റ് 22-24 തീയതികളിലാണ് ഉച്ചകോടി. പുടിനു പകരം വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല