1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2017

സ്വന്തം ലേഖകന്‍: 755 യുഎസ് നയതന്ത്ര പ്രതിനിധികളോട് ഉടന്‍ രാജ്യം വിടണമെന്ന് റഷ്യ, റഷ്യക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിന് പുടിന്റെ തിരിച്ചടി. സെപ്റ്റംബര്‍ ഒന്നിനകം രാജ്യം വിടണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയിലുള്ള യുഎസ് നയതന്ത്രജ്ഞരുടെ എണ്ണം 455 ആയി പരിമിതപ്പെടുത്തണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം വെള്ളിയാഴ്ച അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.

ഇത്രയെണ്ണം റഷ്യന്‍ നയതന്ത്ര പ്രതിനിധികളേ റഷ്യയ്ക്ക് യു.എസിലുള്ളൂ. റോസിയ24 ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 755 നയതന്ത്രജ്ഞരും രാജ്യം വിടണമെന്ന് അദ്ദേഹം ഉത്തരവിട്ടത്. യുഎസ് തിരഞ്ഞെടുപ്പിലെ ഇടപെടലും ക്രിമിയയെ ഏകപക്ഷീയമായി റഷ്യയോട് കൂട്ടിച്ചേര്‍ത്തതുമാണ് റഷ്യക്ക് മേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്താന്‍ കാരണം.

മോസ്‌കോയില്‍ യുഎസ് നയതന്ത്ര പ്രതിനിധികളുടെ ഉപയോഗത്തില്‍ ഉണ്ടായിരുന്ന ഒരു ആഡംബര വസതിയും ഒരു വെയര്‍ഹൗസും റഷ്യന്‍ അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. റഷ്യ, ഉത്തരകൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്ക് എതിരേ കൂടുതല്‍ ഉപരോധത്തിനു വ്യവസ്ഥ ചെയ്യുന്ന ബില്‍ അടുത്തിടെയാണ് യുഎസ് സെനറ്റ് പാസാക്കിയത്. അതിനു ശേഷം റഷ്യയും യുഎസും തല്ലിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉലഞ്ഞിരിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.