1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2019

സ്വന്തം ലേഖകന്‍: 250മത് വിമാനവും സ്വന്തമാക്കി ഖത്തര്‍ എയര്‍വെയ്‌സ്; ദോഹയിലെത്തിയ എയര്‍ബസ് എ 350ന് വന്‍ വരവേല്‍പ്പ്. ഫ്രാന്‍സിലെ തുളൂസില്‍ നിന്നും എയര്‍ബസ് എ 350 900 വിമാനമാണ് കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്. പ്രവര്‍ത്തനം ആരംഭിച്ച് 22 മത്തെ വര്‍ഷത്തിലാണ് മികച്ച നേട്ടവുമായി ഖത്തര്‍ എയര്‍വെയ്‌സ് മുന്നേറുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളിലൊന്നായ ഖത്തര്‍ ഇതിനകം സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്. ഖത്തര്‍ എയര്‍വെയ്‌സിന് 203 യാത്രാവിമാനങ്ങളും 25 കാര്‍ഗോ വിമാനങ്ങളും 22 എക്‌സിക്യൂട്ടീവ് ജെറ്റുകളുമാണ് സ്വന്തമായുള്ളത്.

ഇരുന്നൂറ്റമ്പത് വിമാനങ്ങള്‍ സ്വന്തമായ ചരിത്ര നിമിഷത്തെ ഏറെ അഭിമാനത്തോടെയാണ് വരവേല്‍ക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. എയര്‍ബസ് എ 350 1000 ലോകത്താദ്യമായി കഴിഞ്ഞ വര്‍ഷം ഖത്തര്‍ എയര്‍വെയ്‌സാണ് അവതരിപ്പിച്ചത്. വ്യോമയാന മേഖലയില്‍ നേതൃപരമായ പങ്കാണ് കമ്പനി വഹിക്കുന്നത്.

എ 350 900 എയര്‍ബസിന്റെ ലോകത്തിലെ ആദ്യ അവതാരകരും 2014ല്‍ ഖത്തര്‍ എയര്‍വെയ്‌സായിരുന്നു. 2015 ജനുവരിയില്‍ ഖത്തര്‍ എയര്‍വെയ്‌സ് എയര്‍ബസ് എ 350 എക്‌സ് ഡബ്ല്യുബി എയര്‍ക്രാഫ്റ്റ് ആദ്യമായി ഫ്രാങ്ക്ഫര്‍ട്ട് റൂട്ടില്‍ പറത്തുകയും ചെയ്തു. 2016ല്‍ എ 350 കുടുംബത്തിലെ വിമാനം മൂന്ന് വന്‍കരകളിലേക്ക് പറത്തിയ ആദ്യ വിമാനക്കമ്പനിയും ഖത്തര്‍ എയര്‍വേയ്‌സാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.