
സ്വന്തം ലേഖകൻ: പുതുവർഷത്തിൽ പുത്തൻ ഇളവുകളുമായി ഖത്തർ എയർവേസ്. പുതിയ ഇളവുകൾ പ്രകാരം, ഇഷ്യൂ ചെയ്ത ടിക്കറ്റുകളുടെ അവസാന വാക്ക് യാത്രക്കാരേൻറതാകും. ടിക്കറ്റുകളിലെ യാത്രാ തിയ്യതി എത്ര തവണ വേണമെങ്കിലും മാറ്റാം. അതോടൊപ്പം പ്രത്യേക ഫീ ഇല്ലാതെ തന്നെ റീഫണ്ട് നേടാനും പുതിയ ഓഫറിൽ അവസരമുണ്ടാകും.2021 ഏപ്രിൽ 30നുമുമ്പ് ഇഷ്യൂ ചെയ്ത ടിക്കറ്റുകൾക്കാണ് ഓഫർ ബാധകമാവുക.
2021 ഡിസംബർ 31നകം യാത്ര പൂർത്തീകരിക്കുകയും വേണം. സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ടിക്കറ്റ് എടുക്കുന്നവർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഖത്തർ എയർവേസിെൻറ പുതിയ പോളിസി.കൂടാതെ qatarairways.com വഴി യാത്ര ബുക്ക് ചെയ്യുന്ന എല്ലാ യാത്രക്കാർക്കും 10 ശതമാനം അധികമൂല്യമുള്ള ട്രാവൽ വൗച്ചറിനായി ടിക്കറ്റ് കൈമാറാനുള്ള അവസരവും ഒരുക്കുന്നുണ്ട്.
ഉപഭോക്താക്കൾ ഒാൺലൈനിൽ അപേക്ഷിക്കുന്നതോടെ 48 മണിക്കൂറിനുള്ളിൽ വൗച്ചർ ലഭിക്കുകയും ചെയ്യും.കൊവിഡ്–19 കാരണം മുടങ്ങിയ യാത്രകൾക്ക്, പിഴ കൂടാതെ സൗജന്യ നിരക്കിൽ ടിക്കറ്റുകളിൽ മാറ്റം വരുത്താനുള്ള അവസരമാണ് പുതിയ പോളിസി നൽകുന്നതെന്ന് ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല