1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2021

സ്വന്തം ലേഖകൻ: ഖത്തറിലും ആയുർവേദ ചികിത്സയ്ക്കു തുടക്കമായി. ആയുർവേദ ചികിത്സ നടത്താൻ രാജ്യത്ത് ആദ്യമായി ലൈസൻസ് ലഭിച്ചത് മലയാളി ഡോക്ടർക്ക്. 2016 ലാണ് ആയുർവേദം, ഹോമിയോപ്പതി, ഹിജ്മ, ഞരമ്പ് ചികിത്സ, അക്യുപഞ്ചർ തുടങ്ങിയ സമാന്തര (കോംപ്ലിമെന്ററി) ചികിത്സകൾക്ക് പൊതുജനാരോഗ്യമന്ത്രാലയം അംഗീകാരം നൽകിയതെങ്കിലും ഏതാനും മാസങ്ങൾക്ക് മുൻപാണ് ആയുർവേദ ഡോക്ടർമാർക്ക് പ്രവർത്തന ലൈസൻസ് നൽകി തുടങ്ങിയത്.

പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഖത്തർ കൗൺസിൽ ഫോർ ഹെൽത്ത് കെയർ പ്രാക്ടീഷണേഴ്‌സിന്റെ കീഴിലാണ് സമാന്തര ചികിത്സകൾക്കുള്ള നിബന്ധനകൾ, റജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവയ്ക്കുള്ള ക്യത്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും നടപ്പാക്കിയിരിക്കുന്നത്. രോഗികൾക്ക് സുരക്ഷിതമായി സമാന്തര ചികിത്സകളുടെ പ്രയോജനം ഉറപ്പാക്കി കൊണ്ടുള്ളതാണ് വ്യവസ്ഥകൾ.

ഖത്തറിലെ ദുഹെയ്‌ലിൽ പ്രവർത്തിക്കുന്നറെമഡി ആയുര്‍വേദ സെന്റര്‍ ഫോര്‍ ഫിസിയോതെറാപ്പി സെന്റർ ആണ് രാജ്യത്തെ ആദ്യത്തെ സർക്കാർ അംഗീകൃത ആയുർവേദ ചികിത്സാ കേന്ദ്രം. ആയുർവേദ ഡോക്ടറായ തിരുവനന്തപുരം സ്വദേശിനി ഡോ.രശ്മി വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഇവിടെ ചികിത്സ ലഭിക്കുന്നത്.

ഖത്തറിൽ ആയുർവേദ ചികിത്സ നടത്താൻ ലൈസൻസ് ലഭിച്ച ആദ്യത്തെ ഇന്ത്യൻ ഡോക്ടറും രശ്മിയാണ്. പ്രാക്ടീസ് നടത്താനുള്ള ലൈസൻസ് ലഭിച്ചെങ്കിലും മരുന്നുകളുടെ ലഭ്യത ഉൾപ്പെടെ പൂർണതോതിലുള്ള പ്രവർത്തനത്തിന് ഇനിയും കടമ്പകൾ ഏറെയുണ്ടെന്ന് ഡോ.രശ്മി മനോരമയോട് പറഞ്ഞു. കിഴി, ധാര തുടങ്ങിയ ചികിത്സകളാണ് നിലവിൽ റെമഡി സെന്ററിൽ ലഭിക്കുന്നത്.

എണ്ണ തുടങ്ങി നിശ്ചിത മരുന്നുകൾ നൽകാനുള്ള ലൈസൻസും ലഭിച്ചിട്ടുണ്ട്. അധികം താമസിയാതെ പൂർണതോതിൽ പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുന്നതോടെ സ്വദേശികൾക്കും പ്രവാസികൾക്കും മികച്ച ആയുർവേദ ചികിത്സ ദോഹയിൽ തന്നെ ലഭ്യമാക്കാൻ കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.