1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2020

സ്വന്തം ലേഖകൻ: മൂന്ന്​ വർഷത്തിലധികമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന്​​​ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ്​ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇക്കാര്യത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും വെള്ളിയാഴ്​ച നടന്ന ഇറ്റാലിയൻ വാർഷിക മെഡിറ്ററേനിയൻ ഡയലോഗ്​ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

എല്ലാ രാജ്യങ്ങൾക്കും തൃപ്​തികരമായ ഒരു തീരുമാനത്തിൽ ഉടൻ എത്താൻ കഴിയുമെന്ന്​ ശുഭാപ്​തി വിശ്വാസമുണ്ട്​. ഞങ്ങൾ അവസാന കരാറി​ന്​ തൊട്ടടുത്താണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാ​ര്യം ‘അൽജസീറ’യും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

എന്നാൽ ബഹ്​​ൈറൻ, ഈജിപ്​ത്​, യു.എ.ഇ രാജ്യങ്ങൾ ഇതുസംബന്ധിച്ച്​ ഒരു സൂചനയും നൽകിയിട്ടില്ല. ഗൾഫ്​പ്രതിസന്ധി പരിഹാരത്തിന്​ ഫലപ്രാപ്​തിയുള്ള ചർച്ചകളാണ്​ നടക്കുന്നതെന്ന കുവൈത്തിൻെറ പ്രസ്​താവന വന്നശേഷമാണ്​ പ്രിൻസ്​ ഫൈസലിൻെറ വാക്കുകൾ എന്നത്​ ശ്രദ്ധേയമാണ്​.

യു.എസ്​ പ്രസിഡൻറിൻെറ ഉപദേശകൻ ജാരദ്​ കുഷ്​നറിൻെറ ജി.സി.സി സന്ദർശനത്തോടനുബന്ധിച്ചാണ്​ പുതിയ പ്രസ്​താവനകൾ വന്നിരിക്കുന്നത്​. ചർച്ചകളും ശ്രമങ്ങളും നല്ല രീതിയിൽ പുരോഗമിക്കുന്നതായി കുവൈത്ത്​ വിദേശകാര്യമന്ത്രി ശൈഖ്​ അഹ്​മദ്​ നാസർ അൽ സബാഹ്​ പറഞ്ഞിരുന്നു.

ഇക്കാര്യം ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ ദുറഹ്​മാൻ ആൽഥാനിയും ശരിവെച്ചു. നിർണായകമായ ചുവടുവെപ്പാണ്​ ഉണ്ടായിരിക്കുന്നതെന്ന്​ ഖത്തർ വിദേശകാര്യ സഹമന്ത്രിയും മന്ത്രാലയം വക്​താവുമായ ലുൽവ അൽഖാതിറും പറഞ്ഞു.

മൂന്നര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുവാനുള്ള കുവൈത്തിന്റെയും അമേരിക്കയുടെയും ഭാഗത്തുനിന്നുള്ള ശ്രമങ്ങളെ സൗദി അറേബ്യ അഭിനന്ദിച്ചു. പ്രതിസന്ധിക്ക് കാരണമായ നിലപാടുകളിലെ ഭിന്നത പരിഹരിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി സൗദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.

ഗള്‍ഫ് പ്രതിസന്ധി അനുരഞ്ജനത്തിലൂടെ പരിഹരിക്കുവാനുള്ള ശ്രമങ്ങള്‍ വിജയകരമാണെന്ന് കുവൈത്ത് വിദേശ മന്ത്രിയും ആക്ടിംഗ് ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായ ശൈഖ് അഹ്മദ് നാസിര്‍ അല്‍മുഹമ്മദ് അല്‍സ്വബാഹ് അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ശ്രമങ്ങളെ സൗദി അറേബ്യ അഭിനന്ദിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.