
സ്വന്തം ലേഖകൻ: കോവിഡ് രോഗികൾ രാജ്യത്ത് ദിനേന വർധിച്ചുവരുകയാണ്. രോഗികൾ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പുതിയ സാഹചര്യത്തിൽ കോവിഡ് രോഗികൾക്കായി ഹമദ് മെഡിക്കല്‍ കോര്പറേഷന് (എച്ച്.എം.സി) കേന്ദ്രീകൃത ഹോം ഐെസാലേഷന്‍ സേവനം ആരംഭിച്ചു. എച്ച്.എം.സിയുടെ കമ്യൂണിക്കബിള്‍ ഡിസീസ് സെൻററാണ് പദ്ധതി പ്രവര്‍ത്തിപ്പിക്കുന്നത്.
കോവിഡ് ബാധിച്ചവരെ ഒറ്റക്ക് കഴിയാന്‍ അനുവദിക്കുന്നതരത്തിൽ സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. രോഗവ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് രോഗികൾ ഒറ്റക്ക് കഴിയുകയെന്നതെന്ന് കമ്യൂണിക്കബിള്‍ ഡിസീസ് സെൻറര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുനാ അല്‍ മസ്ലമാനി പറഞ്ഞു. കോവിഡ് രോഗികള്‍ക്കുള്ള പുതിയ കേന്ദ്രീകൃത ഹോം ഐസൊലേഷന്‍ സേവനത്തിലൂടെ മെഡിക്കല്‍ ടീം രോഗികളെ ഫോണ്‍ ചെയ്യുകയും ആരോഗ്യനില പരിശോധിക്കുകയും ചെയ്യും.
ആവശ്യമെങ്കില്‍ വൈദ്യസഹായം നൽകും. മാത്രമല്ല രോഗികള്‍ക്ക് 24 മണിക്കൂറും ഡോക്ടറുമായി സംസാരിക്കാന്‍ 4025 1666 നമ്പറില്‍ ഹോട്ട്ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഹോം ഐസൊലേഷന്‍ വിധേയരാകുന്ന കോവിഡ് രോഗികള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ഇഹ്തിറാസ് ആപ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം.
ഖത്തറിൽ കൊറോണ ൈവറസിെൻറ B.1.1.7 ബ്രിട്ടൻ വകഭേദം പടരുന്നത് ഏറെ ആശങ്കയുണർത്തുന്നതാണ്. ഇത് ബാധിക്കുന്ന രോഗികൾ ഒാരോ ദിവസം കഴിയുന്തോറും കൂടിവരുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കെപ്പടുന്നവരും അടിയന്തരവിഭാഗത്തിൽ ആകുന്നവരും കൂടിവരുന്നു.
നിലവിൽ ദിവസംതോറും രോഗികൾ കൂടിവരുന്നു. അടുത്ത ആഴ്ചകൾ കൂടി ഇതേഅവസ്ഥ തുടരുകയാണെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500 കടന്നിട്ടുണ്ട്.
നിലവിൽ രോഗികളുടെ വർധനക്ക് പ്രധാനപ്പെട്ട കാരണം ആളുകൾ ക്വാറൻറീൻ ചട്ടങ്ങൾ ലംഘിച്ചതും കുടുംബ സന്ദർശനങ്ങളും സംഗമങ്ങളും കൂടിയതുമാണെന്ന് അധികൃതർ പറയുന്നു. ഹോം ക്വാറൻറീനിൽ കഴിയുന്നവർ ആരോഗ്യമന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഗാര്‍ഹിക ക്വാറൻറീനിലുള്ളവര്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍, വസ്ത്രങ്ങള്‍, തലയിണ, കിടക്ക, തോര്‍ത്ത് തുടങ്ങിയവയൊന്നും മറ്റാരുമായും പങ്കുവെക്കാതിരിക്കണം.
ഓരോ തവണ ഉപയോഗിച്ചതിനുശേഷവും ഈ വസ്തുക്കളും സോപ്പും ചൂടുവെള്ളവുമുപയോഗിച്ച് കഴുകി വൃത്തിയാക്കണം. വാതില്‍പിടി, കക്കൂസ്, മേശ, ടി.വി റിമോട്ട് കണ്ട്രോള്, മൊബൈല്‍ ഫോണ്‍ തുടങ്ങി എല്ലാ വസ്തുക്കളും പെരുമാറുന്ന ഇടങ്ങളും എല്ലാ ദിവസവും അണുവിമുക്തമാക്കണം. ശുചിയാക്കുമ്പോള്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കാനാവുന്ന കൈയുറകൾ അണിയണം. പിന്നെ കൈയുറകൾ ഉപേക്ഷിക്കുകയും കൈകള്‍ ശരിയായ രീതിയില്‍ കഴുകുകയും വേണം.
ക്വാറൻറീനിലുള്ള വ്യക്തിയുടെ വസ്ത്രങ്ങള്‍ വീട്ടിലെ മറ്റുള്ളവരുടെ വസ്ത്രങ്ങളോടൊപ്പം അലക്കാതിരിക്കണം. ക്വാറൻറീനിലുള്ള വ്യക്തി ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കണം. വീട്ടിലെ മറ്റാരെങ്കിലും ഭക്ഷണം പാകംചെയ്യുകയും അസുഖം സംശയിക്കുന്നയാള്‍ അടുക്കളയില്‍ കയറുന്നത് ഒഴിവാക്കുകയും വേണം.
വീട്ടിലെ മറ്റുള്ളവരോടൊത്ത് ഭക്ഷണം കഴിക്കാതിരിക്കണം. മുറിയില്‍ മാത്രം ഭക്ഷണം കഴിക്കുകയും വേണം. മാത്രമല്ല, ഭക്ഷണം കഴിച്ച പാത്രങ്ങള്‍ മറ്റുള്ളവരുടെ പാത്രങ്ങളോടൊപ്പം കഴുകാതിരിക്കുകയും വേണം. ഏറ്റവും ആരോഗ്യകരമായ ഭക്ഷണ പദാര്‍ഥങ്ങളാണ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ആവശ്യത്തിനുള്ള വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. പ്രതിദിനം എട്ടു മുതല്‍ 12 ഗ്ലാസ് വരെ വെള്ളം കുടിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല