1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2023

സ്വന്തം ലേഖകൻ: കൂടുതല്‍ നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് ഖത്തര്‍. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴില്‍ തന്നെ ‌നൂറ് ശതമാനം ഉടമസ്ഥതയില്‍ ഇപ്പോള്‍ വിദേശികള്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാം. സ്പോണ്‍സറില്ലാതെ ലളിതമായ നിബന്ധനകളോടെ കമ്പനി തുടങ്ങാന്‍ സാധിക്കും.

മൂന്ന് മാര്‍ഗത്തിലൂടെയാണ് ഖത്തറില്‍ ഒരു പ്രവാസിക്ക് അല്ലെങ്കില്‍ വിദേശിക്ക് ബിസിനസ് തുടങ്ങാന്‍ സാധിക്കുക. ഇതില്‍ ചെറുകിട ബിസിനസുകാര്‍ ആശ്രയിച്ചിരുന്നത്. എംഒസിഐ വഴിയുള്ള 51 ശതമാനം ഖത്തരി ഉടമസ്ഥതയിലുള്ള സംവിധാനമാണ്.

എന്നാല്‍ എംഒസിഐക്ക് കീഴില്‍ തന്നെ ഇപ്പോള്‍ നൂറ് ശതമാനം ഉടമസ്ഥതയില്‍ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. ഖത്തര്‍ ഫിനാന്‍സ് സെന്റര്‍ വഴിയും ഖത്തര്‍ ഫ്രീ സോണ്‍ വഴിയും നൂറ് ശതമാനം വിദേശി ഉടമസ്ഥതയില്‍ കമ്പനി തുടങ്ങാന്‍ നേരത്തെ തന്നെ സൗകര്യം ഉണ്ടായിരുന്നു. ഈ രണ്ട് കേന്ദ്രങ്ങള്‍ വഴിയും ബിസിനസ് തുടങ്ങുന്നതിന് ചില നിബന്ധനകൾ കൂടിയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.