1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2021

സ്വന്തം ലേഖകൻ: ശൈത്യകാല അവധിക്കു ശേഷം ഇന്ത്യൻ സ്‌കൂളുകൾ ഇന്നു തുറക്കും. വിദ്യാർഥികളുടെ ഹാജർ നിരക്ക് ഇന്നു മുതൽ 50 ശതമാനമായിരിക്കും. കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ മന്ത്രാലയം സർക്കാർ, സ്വകാര്യ ഹാജർ നിരക്ക് ഉയർത്തിയത്. ശൈത്യകാല അവധിക്ക് ശേഷം സ്‌കൂളുകൾ പുനരാരംഭിക്കുന്നതു മുതൽ വ്യവസ്ഥ പാലിക്കണമെന്നാണ് നിർദേശം.

ക്ലാസ് മുറി-ഓൺലൈൻ മിശ്ര പഠന സംവിധാനമാണ് മുഴുവൻ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും തുടരുന്നത്. റൊട്ടേറ്റിങ് ഷെഡ്യൂൾ പ്രകാരം ഓരോ ആഴ്ചയിലും നിശ്ചിത എണ്ണം വിദ്യാർഥികൾ സ്‌കൂളിലെത്തിയും ബാക്കിയുള്ളവർ ഓൺലൈനിലുമാണ് പഠനം നടത്തുന്നത്. കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് സ്‌കൂളുകളുടെ പ്രവർത്തനം.

പ്രവേശന, എക്‌സിറ്റ് കവാടങ്ങളിൽ 1.5 മീറ്റർ അകലം ഉറപ്പാക്കിയുള്ള ക്രമീകരണമാണുള്ളത്. ക്ലാസ് മുറികളിലും ഫെയ്‌സ് മാസ്‌ക് ധരിച്ചും അകലം പാലിച്ചുമാണ് പഠനം. സ്‌കൂളുകളുടെ പ്രവർത്തന ശേഷി 50 ശതമാനമെങ്കിലും ഒരു ക്ലാസിൽ പരമാവധി 15 വിദ്യാർഥികൾ മാത്രമേ പാടുള്ളു. വ്യവസ്ഥകൾ ലംഘിക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടികളും സ്വീകരിക്കും. ഇന്ത്യൻ സ്‌കൂളുകളിൽ വാർഷിക പരീക്ഷയ്ക്കു മുൻപുള്ള മോഡൽ പരീക്ഷകൾക്ക് വരും ദിവസങ്ങളിൽ തുടക്കമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.