1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2020

സ്വന്തം ലേഖകൻ: ഖത്തറിൽ ഡിസംബർ 23 മുതൽ കൊവിഡ്​ വാക്​സിൻ നൽകിത്തുടങ്ങും. ബുധനാഴ്ച മുതൽ കൊവിഡ്​ 19 വാക്​സിൻ കാമ്പയിൻ തുടങ്ങുമെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അധികൃതരാണ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചത്​. അൽവജ്​ബ, ലിബൈബ്​, അൽ റുവൈസ്​, ഉംസലാൽ, റൗദത്​ അൽ ഖെയ്​ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ്​ ഹെൽത്​ സെൻററുകൾ വഴിയാണ്​ ​വാക്​സിൻ നൽകുക.

ആദ്യഘട്ടത്തിൽ പ്രായമായവർ, ദീർഘകാല അസുഖങ്ങളുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ്​ വാക്​സ​ിൻ നൽകുക. രാജ്യത്തെ എല്ലാവർക്കും നൽകാനുള്ള വാക്​സിൻ എത്തിക്കുമെന്നും നിലവിൽ ആദ്യബാച്ചാണ്​ എത്തിയിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

ഫൈസർ, മൊഡേണ കമ്പനികളുടെ വാക്​സിനാണ്​ രാജ്യത്ത്​ നൽകുന്നത്​. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ്​ വിതരണം. തുടക്കത്തിൽ ആർക്കും നിർബന്ധമാക്കില്ല. രാജ്യത്ത്​ ഡിസംബർ 21ന്​ കൊവിഡ്​ വാക്​സിൻെറ ആദ്യബാച്ച്​ എത്തുമെന്ന്​​ പൊതുജനാരോഗ്യമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ മന്ത്രാലയം മുന്നൊരുക്കങ്ങൾ നടത്തിയിടുണ്ട്​.

രാജ്യം കരാർ ഒപ്പിട്ട ഫൈസർ കമ്പനിയുടെയും മൊഡേണ കമ്പനിയുടെയും കൊവിഡ്​ വാക്​സിനുകൾക്ക്​ മന്ത്രാലയം അംഗീകാരം നൽകുകയും ചെയ്​തു. വാക്​സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക്​ നൽകാനും നടപടിക്രമങ്ങൾക്കുമായി മന്ത്രാലയം പുതിയ മൈക്രോസൈറ്റ്​ തുടങ്ങുകയും ചെയ്​തു.

https://covid19.moph.gov.qa/EN/Covid19Vaccine എന്ന ലിങ്കിൽ വിവരങ്ങൾ ലഭ്യമാണ്​. മന്ത്രാലയത്തിൻെറ ആരോഗ്യനിർദേശങ്ങൾ പാലിച്ചായിരിക്കും വാക്​സിൻ പൊതുജനങ്ങൾക്ക്​ നൽകുക. പൗരൻമാർക്കും താമസക്കാർക്കും സൗജന്യമായാണ്​ വാക്​സിൻ നൽകുകയെന്ന്​ നേരത്തേ തന്നെ അധികൃതർ അറിയിച്ചിട്ടുണ്ട്​.

കൊവിഡ്​ വാകസിൻ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങിയതാണ്​ പുതിയ മൈക്രോസൈറ്റ്​. വാക്​സിൻ എങ്ങ​െനയാണ് പ്രവർത്തിക്കുന്നത്​ എന്നത്​ സംബന്ധിച്ച വിവരങ്ങളും ഇതിൽ ലഭ്യമാണ്​. പ്രായമായവർ, ദീർഘകാലരോഗമുള്ളവർ, ആരോഗ്യവ്രർത്തകർ എന്നിവർക്കായിരിക്കും വാക്​സിൻ നൽകുന്നതിൽ മുൻഗണന.

ദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള ഖത്തറിന്റെ ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് 2021 ഫെബ്രുവരി 15 വരെ നീട്ടി. ഡിസംബര്‍ 31 വരെയായിരുന്ന പാക്കേജാണ് ഫെബ്രുവരിയിലേക്ക് നീട്ടിയത്. കൊവിഡ് അപകടസാധ്യത കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 7 ദിവസം നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ ആണ് പൊതുജനാരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. സ്വദേശികള്‍, പ്രവാസി താമസക്കാര്‍, വീസ ഉടമകള്‍ എന്നിവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് ഫെബ്രുവരി 15 വരെ നീട്ടുന്നതായി ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്‌ക്കവര്‍ ഖത്തര്‍ ആണ് അറിയിച്ചത്. ഡിസ്‌ക്കവര്‍ ഖത്തര്‍ മുഖേനയാണ് ഹോട്ടല്‍ ബുക്കിങ്.

ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനാനുമതി. നിലവില്‍ ഏകദേശം 28 ഹോട്ടലുകളിലാണ് ക്വാറന്റീന്‍ സൗകര്യമുള്ളത്. കുടുംബങ്ങള്‍ സ്വന്തം ചെലവില്‍ ക്വാറന്റീന്‍ കഴിയണം. കമ്പനി ജീവനക്കാര്‍ക്ക് തൊഴിലുടമയാണ് ചെലവ് വഹിക്കേണ്ടത്. 1,950 റിയാല്‍ മുതല്‍ 4,877 റിയാല്‍ വരെയാണ് 7 ദിവസത്തെ ക്വാറന്റീന്‍ നിരക്ക്. കമ്പനി ജീവനക്കാര്‍ക്കായി 14 ദിവസത്തെ പ്രത്യേക പാക്കേജുമുണ്ട്. എന്‍ട്രി പെര്‍മിറ്റ് ലഭിച്ച ശേഷമേ ഹോട്ടല്‍ ബുക്കിങ് നടത്താന്‍ പാടുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.discoverqatar.qa/welcome-home

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.