1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2021

സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളിലുള്ള പ്രവാസികൾക്കും പൗരന്മാർക്കും ഖത്തറിലേക്കുള്ള പ്രവേശന-ക്വാറന്റീൻ ചട്ടങ്ങൾ പുതുക്കി. 72 മണിക്കൂർ കാലാവധിയുള്ള അംഗീകൃത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ഖത്തറിൽ അംഗീകാരമുള്ള കോവിഡ് വാക്സീനുകൾ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഫൈസർ-ബയോടെക്, മൊഡേണ, അസ്ട്രാസെനിക്ക, കോവിഷീൽഡ് (അസ്ട്രാസെനിക്ക), ജോൺസൺ ആൻഡ് ജോൺസൺ, സിനോഫാം എന്നീ കോവിഡ് വാക്‌സിനുകളാണ് ഖത്തർ അംഗീകരിച്ചവ. ജിസിസി രാജ്യങ്ങളിൽ നിന്ന് അബു സമ്ര അതിർത്തിയിലൂടെ റോഡു മാർഗം എത്തുന്നവർക്കും ഹമദ് വിമാനത്താവളത്തിലൂടെ എത്തുന്നവർക്കും വ്യവസ്ഥകൾ ബാധകമാണ്. ‍ എല്ലാ യാത്രക്കാരും മൊബൈലിൽ ഖത്തറിന്റെ കോവിഡ് ആപ്പായ ഇഹ്‌തെറാസ് ഇൻസ്റ്റാൾ ചെയ്യണം.

ഖത്തറിലെ അംഗീകൃത, പ്രാദേശിക സിം കാർഡുകളിൽ വേണം ഇഹ്‌തെറാസ് റജിസ്റ്റർ ചെയ്യാൻ. അതേസമയം പുതിയ വ്യവസ്ഥകൾ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ ആറു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബാധകമല്ലാത്തതിനാൽ അവർ ക്വാറന്റീനിൽ കഴിയണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.