1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2021

സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമെന്ന വ്യവസ്ഥയിലും ഇളവു നൽകി. പുതിയ ഇളവുകൾ ഒക്‌ടോബർ മൂന്നു മുതൽ പ്രാബല്യത്തിലാകും. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.

മുഴുവൻ ജീവനക്കാരും ഓഫിസിലെത്തി ജോലി ചെയ്യണം, ഓഫിസ് യോഗങ്ങളിൽ 30 പേർക്ക് വരെ അനുമതി, എല്ലാ മേഖലകളുടെയും പ്രവർത്തനശേഷി 75 ശതമാനമാക്കി. പ്രദർശനങ്ങൾ, ഇവന്റുകൾ എന്നിവയിലും പള്ളികൾ, സ്‌കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, അടച്ചിട്ട പൊതുസ്ഥലങ്ങളിലും മാത്രം മാസ്‌ക് നിർബന്ധമാക്കി. അതേസമയം മറ്റ് പൊതുഇടങ്ങളിൽ മാസ്‌ക് നിർബന്ധമല്ല.

അതിനിടെ കോവിഡ് വാക്സീന്‍ രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസത്തില്‍ കൂടുതലായ അന്‍പതു വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയായി. ഈ മാസം 15 മുതലാണ് ഫൈസര്‍-ബയോടെക്, മൊഡേണ വാക്‌സീനെടുത്ത് എട്ടുമാസത്തില്‍ കൂടുതലായവര്‍ക്കു ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചത്.

65 വയസിനു മുകളിലുള്ളവര്‍, കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ള വിട്ടുമാറാത്ത രോഗമുള്ളവര്‍, മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍, മറ്റു മേഖലകളിലുള്ളവര്‍ എന്നിവര്‍ക്കാണു ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അനുമതി നല്‍കിയത്. ബൂസ്റ്റര്‍ ഡോസിന് അര്‍ഹമായവരെ പ്രാഥമിക പരിചരണ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ട് ബന്ധപ്പെടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.