1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2021

സ്വന്തം ലേഖകൻ: ഖത്തറിൽ കോ​വി​ഡ്​ രോ​ഗി​ക​ൾ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ന്ന വാ​രാ​ന്ത​ യോ​ഗ​ത്തി​ലാ​ണ്​ പു​തി​യ തീ​രു​മാ​നം.

രാജ്യത്തിന്റെ നിലവിലെ യാത്രാ, പ്രവേശന നയങ്ങളിൽ മാറ്റമില്ല. വീടിന് പുറത്തിറങ്ങുമ്പോള്‍ ഫെയ്‌സ് മാസ്‌ക്, ശാരീരിക അകലം പാലിക്കല്‍, ഇഹ്‌തെറാസില്‍ പ്രൊഫൈല്‍ നിറം പച്ച തുടങ്ങിയ വ്യവസ്ഥകള്‍ തുടരും.

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 50 ശതമാനം പേര്‍ മാത്രം ഓഫിസിലെത്തിയും 50 ശതമാനം പേര്‍ വീട്ടിലിരുന്നും ജോലി ചെയ്യണം. സൈന്യം, സുരക്ഷ, ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് ഉത്തരവ് ബാധകമല്ല. ഓഫിസ് യോഗങ്ങള്‍ വെര്‍ച്വല്‍ വേദികളില്‍ നടത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ മാത്രം പരമാവധി അഞ്ചു പേര്‍ മാത്രമുള്ള യോഗം ചേരാം.

സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ, പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം ഒാ​ൺ​ലൈ​നി​ലൂ​ടെ മാ​ത്ര​മേ പാ​ടു​ള്ളൂ.ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള വ്യ​ക്തി​ഗ​ത വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​നം​പോ​ലു​ള്ള​വ​ക്ക്​ തു​ട​രാം. എ​ന്നാ​ൽ, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ഷ്​​ക​ർ​ഷി​ക്കു​ന്ന എ​ല്ലാ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​ണം.

അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലു​ള്ള കാ​യി​ക​മേ​ള​ക​ൾ​ക്ക്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൻെ​റ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര​സേ​വ​ന​ങ്ങ​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ബാ​ക്കി​യു​ള്ള സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി തു​ട​ര​ണം. ക്ലീ​നി​ങ്​ ആ​ൻ​ഡ്​​ ഹോ​സ്​​പി​റ്റാ​ലി​റ്റി ക​മ്പ​നി​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യ​ങ്ങ​ളി​ൽ പാ​ടി​ല്ല. സ​ർ​ക്കാ​ർ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ ഓ​ൺ​ലൈ​നി​ൽ മാ​ത്ര​മേ ക്ലാ​സു​ക​ൾ പാ​ടു​ള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.