1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2022

സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളിലെ പുതിയ ഇളവുകള്‍ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ നിശ്ചിത സ്ഥലങ്ങള്‍ ഒഴികെ തുറന്ന പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല. പുതിയ ഇളവുകളില്‍ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കും പ്രവേശനം അനുവദിക്കുന്നുണ്ട്. പ്രദര്‍ശനങ്ങളും പരിപാടികളും നടക്കുന്ന വേദികള്‍, ചന്തകള്‍, പള്ളികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍ എന്നീ പൊതുസ്ഥലങ്ങളിലും അകംവേദികളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടല്‍ ആവശ്യമുള്ള തൊഴിലിടങ്ങളിലും മുഴുവന്‍ ജീവനക്കാരും മാസ്‌ക് ധരിച്ചിരിക്കണം.

വിവാഹ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരുടെയും വീടുകളിലും മജ്‌ലിസുകളിലും പൊതുയിടങ്ങളിലും ഒത്തുചേരുന്നവരുടെയും എണ്ണവും കൂട്ടിയിട്ടുണ്ട്. മറ്റ് നിയന്ത്രണങ്ങള്‍ നിലവിലുള്ളത് പോലെ തുടരും. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടെങ്കിലും സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ വൃത്തിയായി സൂക്ഷിക്കല്‍ തുടങ്ങിയ മുന്‍കരുതല്‍ പാലിക്കണം.

വിവാഹ പാര്‍ട്ടികളില്‍ അകത്തുള്ള വേദികളില്‍ പരമാവധി 150 പേര്‍ മാത്രമേ പാടുള്ളൂ. 150 പേരില്‍ വാക്‌സിനെടുക്കാത്ത പരമാവധി 20 പേരില്‍ കൂടുതല്‍ പാടില്ല. തുറന്ന വിവാഹ ഹാളില്‍ ആണെങ്കില്‍ പരമാവധി 300 പേര്‍ മാത്രമേ പാടുള്ളൂ. ഈ ആളുകളില്‍ വാക്‌സിനെടുക്കാത്തവരായി പരമാവധി 50 പേരെ പാടുള്ളൂ.

വീടുകളുടെയും മജ്‌ലിസുകളുടെയും അകത്ത് വാക്‌സിനെടുത്ത 30 പേര്‍ക്കും വാക്‌സിന്‍ എടുത്ത 5 പേര്‍ക്കും ഒത്തു കൂടാം. വീടുകളുടെയും മജ്‌ലിസുകളുടെയും പുറത്ത് വാക്‌സിനെടുത്ത പരമാവധി 50 പേര്‍ ആകാം. ഇവരില്‍ വാക്‌സിന്‍ എടുക്കാത്തവരായി അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.