
സ്വന്തം ലേഖകൻ: ഖത്തറിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചവർ ഒമ്പതു മാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ട. നേര േത്ത ഇത് ആറു മാസമായിരുന്നു. എന്നാൽ, ഇന്ത്യയടക്കമുള്ള ആറു രാജ്യങ്ങളിൽനിന്നുള്ള എല്ലാവർക്കും ഖത്തറിൽ പത്തു ദിവസം ക്വാറൻറീൻ നിർബന്ധമാണ്. നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, ഫിലിപ്പീൻസ് രാജ്യക്കാർക്കും ഇളവ് ലഭ്യമല്ല.
വാക്സിൻ നൽകാനുള്ള മുൻഗണനാപട്ടികയിൽ 30 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരെ ഉൾെപ്പടുത്തുകയും ചെയ്തിട്ടുണ്ട്. ചെറിയ പെരുന്നാൾ അവധിക്ക് ശേഷമാണ് ഇത് പ്രാബല്യത്തിൽ വരുക. ആഗോളതലത്തിൽ വാക്സിനുകളുടെ ഫലപ്രാപ്തിയുടെ കാലയളവുമായി ബന്ധപ്പെട്ട പഠനങ്ങളും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തിയാണ് ഖത്തർ ആറുമാസമെന്ന കാലയളവ് ഒമ്പതു മാസമാക്കിയത്.
ഖത്തറിൽനിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം വിദേശത്തേക്കുപോയി 14 ദിവസങ്ങൾക്കുശേഷമോ ഒമ്പതു മാസത്തിനുള്ളിലോ തിരിച്ചുവരുന്നവർക്കാണ് ഇതോടെ ക്വാറൻറീൻ ഒഴിവാക്കിയിരിക്കുന്നത്. വാക്സിൻ സെക്കൻഡ് ഡോസ് സ്വീകരിച്ചതിന് ശേഷം 14 ദിവസം കഴിഞ്ഞ് വരുന്നവരെയും ഒമ്പത് മാസത്തിനുള്ളിൽ വരുന്നവരെയുമാണ് ഇതിനായി പരിഗണിക്കുക. 14 ദിവസത്തിനുള്ളിലോ ഒമ്പതുമാസം കഴിഞ്ഞോ തിരിച്ചെത്തുന്നവർക്ക് നിലവിലുള്ള ചട്ടപ്രകാരമുള്ള ക്വാറൻറീൻ നിർബന്ധവുമായിരിക്കും.
ഖത്തറിൽനിന്ന് വാക്സിൻ എടുത്താൽ നാട്ടിൽ പോകാൻ 14 ദിവസം കഴിയേണ്ടതില്ല. രണ്ടാംഡോസും സ്വീകരിച്ച ഉടൻ തന്നെ ഖത്തറിൽനിന്ന് പുറത്തുപോകാം. ഖത്തറിൽനിന്ന് മാത്രം വാക്സിൻ സ്വീകരിച്ചവർ രാജ്യത്തിന് പുറത്തുപോയി ഒമ്പതുമാസത്തിനുള്ളിൽ തിരിച്ചെത്തിയാലാണ് ക്വാറൻറീൻ ആവശ്യമില്ലാത്തത്. രണ്ടാംഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷമുള്ള ഒമ്പതുമാസമാണ് കണക്കാക്കുക. ഒമ്പതു മാസത്തിന് ശേഷമാണ് തിരിച്ചെത്തുന്നതെങ്കിലും ക്വാറൻറീൻ വേണം.
ഒരാൾ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് നാട്ടിൽ പോയി 14 ദിവസത്തിനുള്ളിലാണ് ഖത്തറിലേക്ക് തിരിച്ചുവരുന്നതെങ്കിൽ അയാൾക്കും ക്വാറൻറീൻ വേണം. രണ്ടു ഡോസും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാലാണ് ശരീരത്തിൽ രോഗപ്രതിരോധ ശേഷി രൂപപ്പെടുന്നത് എന്നതിനാലാണ് ഈ കാലയളവ്.
ഖത്തറിൽനിന്ന് മാത്രം വാക്സിൻ സ്വീകരിച്ചവർക്കാണ് ഇളവ്. ഇവർ കോവിഡ് പോസിറ്റിവായ രോഗികളുമായി സമ്പർക്കം പുലർത്തിയാലും ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ, ഖത്തറിലെത്തുമ്പോൾ കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മേയ് 28 മുതൽ ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങുകയാണ്. വാക്സിൻ സ്വീകരിച്ചവർക്ക് ഈ ഘട്ടത്തിൽ നിരവധി ഇളവുകളാണ് ലഭിക്കുന്നത്.
ഇതിനൊപ്പമാണ് പുതിയ ഇളവും ലഭ്യമായിരിക്കുന്നത്. മുൻഗണനാ പട്ടികയിൽ ഉള്ള മുതിർന്നവരിലെ പകുതിയലധികം പേരും വാക്സിെൻറ ആദ്യഡോസ് എങ്കിലും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് പുതിയ കോവിഡ് രോഗികൾ കുറഞ്ഞുവരുകയുമാണ്. ഈ സാഹചര്യത്തിലാണ് വാക്സിൻ സ്വീകരിച്ചവർക്ക് കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല