1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2021

സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ്​ രോഗികൾ കുറഞ്ഞുവരുന്നതിനാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം. നാലുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുകയാണ്​ ചെയ്യുക. ഇതിൻെറ ആദ്യഘട്ടം മേയ്​ 28 മുതലാണ്​ നിലവിൽ വരിക. മൂന്ന്​ ആഴ്​ചകൾ നീളുന്ന നാല്​ഘട്ടങ്ങളായാണ്​ നിയന്ത്രണങ്ങൾ നീക്കുക. ആദ്യ ഘട്ടത്തിൽ വാക്​സിൻ രണ്ടുഡോസും എടുത്തവർക്ക്​ കൂടുതൽ ഇളവുകൾ ആണ്​ നൽകുന്നത്​.

രണ്ടാം ഘട്ട നിയന്ത്രണങ്ങൾ നീക്കൽ ജൂൺ 18 മുതലും മൂന്നാം ഘട്ടം ജൂ​ൈല ഒമ്പതു മുതലും നാലാം ഘട്ടം ജൂലൈ 30 മുതലുമാണ്​ നടപ്പാക്കിത്തുടങ്ങുക.

പൊതുജനാരോഗ്യ മന്ത്രാലയത്തിൻെറ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ കോവിഡ്​ 19 ദേശീയ പദ്ധതി തലവനും ഹമദ്​ മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗ വിഭാഗം തലവനുമായ ഡോ. അബ്​ദുല്ലത്തീഫ്​ അൽ ഖാൽ ആണ്​ ഇക്കാര്യങ്ങൾ വിശദീകരിച്ചത്​. കഴിഞ്ഞ വർഷത്തേതിൽ നിന്ന്​ ഭിന്നമായി ഇത്തവണ കോവിഡ്​ വാക്​സിൻ പ്രയോഗത്തിൽ വന്നിരിക്കുന്നുവെന്നും ഇതിനാൽ വാക്സിൻ എടുത്തവർക്ക്​ കോവിഡ്​ നിയന്ത്രണങ്ങൾ കൂടുതലായി ഒഴിവാക്കുകയാണ്​ ​െചയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത്​ കോവിഡിൻെറ രണ്ടാം തരംഗം ഇല്ലാതായിട്ടില്ല. ഇതിനാൽ എല്ലാവിധ പ്രതിരോധമാർഗങ്ങളും ഇനിയും തുടരണമെന്നും അദ്ദേഹം പറഞ്ഞു. ദിനേനയുള്ള രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്​. ഞായറാഴ്​ച 389 പുതിയ രോഗികൾ മാത്രമാണ്​ ഉള്ളത്​. എന്നാൽ 1063 പേർ രോഗമുക്​തി നേടി.

രാജ്യത്ത് കോവിഡ്-19നെതിരായ വാക്സിനേഷൻ കാമ്പയിൻ പുരോഗമിക്കുകയാണ്​. വാക്​സിൻ കൂടുതൽ ജനങ്ങളിലെത്തിയതോടെ മാളുകളിലേക്കും വാണിജ്യ കേന്ദ്രങ്ങളിലേക്കും ഷോപ്പിങ്ങിനെത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്​.വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് ഒാൺലൈൻ ഷോപ്പിങ്ങും ഹോം ഡെലിവറിയും ശീലിച്ചവരിൽ അധികപേരും വാക്സിനെടുത്തതോടെ ഇപ്പോൾ നേരിട്ടുള്ള ഷോപ്പിങ്​ ആരംഭിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.