1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2021

സ്വന്തം ലേഖകൻ: ഖത്തറില്‍ ദേശീയ കോവിഡ് വാക്‌സിനേഷന്‍ യോഗ്യതാ പ്രായപരിധി 35 ആക്കി കുറച്ചു. നേരത്തെ 40 ആയിരുന്നു പ്രായപരിധി. പ്രായപരിധി കുറച്ചതോടെ ജനസംഖ്യയില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വാക്‌സീന്‍ ലഭ്യമാകും. ഡിസംബര്‍ 23ന് ആരംഭിച്ച വാക്‌സിനേഷന്‍ ക്യാംപെയ്‌നിലൂടെ ഇതുവരെ 12 ലക്ഷത്തിലധികം വാക്‌സീന്‍ ഡോസുകളാണ് വിതരണം ചെയ്തത്.

വാക്‌സീന്‍ എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാം. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരെ മുന്‍ഗണനാക്രമത്തില്‍ അധികൃതര്‍ ബന്ധപ്പെടും. വാക്‌സീന്‍ എടുക്കേണ്ട തിയതിയും സമയവും എസ്എംഎസ് മുഖേനയോ ഫോണില്‍ വിളിച്ചോ അറിയിക്കും. അപ്പോയ്ന്‍മെന്റ് ലഭിക്കുന്നതനുസരിച്ചു മാത്രമേ വാക്‌സീന്‍ ലഭിക്കൂ.

നിലവില്‍ രാജ്യത്തെ എല്ലാ ഹെല്‍ത്ത് സെന്ററുകളിലും ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലും വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. രണ്ടാമത്തെ വാക്‌സീന്‍ ഡോസെടുക്കുന്നതിന് മാത്രമായി അല്‍വക്രയിലും ലുസെയ്‌ലിലും ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളും സജീവമാണ്. രാജ്യത്തുടനീളമായി 35 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.