1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2021

സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന്​ കോവിഷീൽഡ്​ വാക്​സി​െൻറ ആദ്യഡോസ്​ സ്വീകരിച്ചവർക്ക്​ ഖത്തറിൽനിന്ന്​ രണ്ടാംഡോസ്​ സ്വീകരിക്കാൻ പ്രത്യേക സംവിധാനം. ഇത്തരക്കാർക്ക്​ കോവിഷീൽഡിന്​ സമാനമായ ആസ്​ട്രസെനക വാക്​സിനാണ്​ രണ്ടാം ഡോസ്​ നൽകുക. ആസ്​ട്രസെനക പോലെ തന്നെ ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിക്കുന്നതാണ്​ കോവിഷീൽഡ്​.

രണ്ടും ഒരു വാക്​സിൻ തന്നെയാണ്​. പേര്​ മാത്രമാണ്​ വ്യത്യസ്​തം. ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം നേരത്തേ തന്നെ ആസ്​ട്രസെനകക്കും കോവിഷീൽഡിനും​ അംഗീകാരം നൽകിയിട്ടുണ്ട്​. രാജ്യത്ത്​​ ഈ വാക്​സിൻ നൽകുകയും ചെയ്​തിട്ടുണ്ട്​. നിലവിൽ ഇന്ത്യയിൽ കോവിഷീൽഡ്​ ആദ്യ ഡോസ്​ എടുക്കുന്നവർക്ക്​ ഏറെ ദിവസങ്ങൾ കഴിഞ്ഞാണ്​ രണ്ടാം ഡോസ്​ നൽകുന്നത്​.

ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് (പി.എച്ച്​.സി)​ സമീപിക്കേണ്ടത്​. ഇവരെ ഹമദ്​ മെഡിക്കൽ കോർപറേഷ​െൻറ കമ്യൂണിക്കബിൾ ഡിസീസ്​ സെൻററിലേക്ക്​ ​(സി.ഡി.സി) അയക്കണമെന്നാണ്​ ആശുപത്രികളിൽ കിട്ടിയ അറിയിപ്പ്​. ഇന്ത്യയിൽനിന്ന്​ ആദ്യ ഡോസ്​ എടുത്ത്​ ഖത്തറിലേക്ക്​ വരുന്നവർ രണ്ടാംഡോസിനായി തങ്ങളു​െട ഹെൽത്ത്​​ കാർഡ്​ പ്രകാരമുള്ള പി.എച്ച്​.സിയിൽ എത്തുകയാണ്​ വേണ്ടത്​.

ഖത്തർ അംഗീകരിച്ച വാക്​സിനുകളുടെ രണ്ടുഡോസും വിദേശത്തുനിന്ന്​ എട​ുത്ത്​ മടങ്ങിവരുന്നവർ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അവരുടെ രേഖകളിൽ ചേർക്കേണ്ടതുണ്ട്​. ഇതിനായി ആരോഗ്യ മന്ത്രാലയവുമായാണ്​ ബന്ധപ്പെടേണ്ടത്​. ഇ- ഹെൽത്ത്​​ സിസ്​റ്റത്തിൽ ഇത്തരം ​വിവരങ്ങൾ രേഖപ്പെടുത്താനുള്ള ചുമതല ആരോഗ്യ മന്ത്രാലയത്തിനാണ്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.