1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2017

സ്വന്തം ലേഖകന്‍: ഖത്തര്‍ പങ്കെടുത്താല്‍ തങ്ങള്‍ ജിസിസി ഉച്ചകോടി ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ഖലീഫയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ഖത്തറിന്റെ ജി.സി.സി അംഗത്വം തടയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഖത്തറിനൊപ്പം ഉച്ചകോടിയില്‍ ഇരിക്കില്ലെന്നും ബഹിഷ്‌കരിക്കുമെന്നും ഖാലിദ് അല്‍ ഖലീഫ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഖത്തറിന്റെ പരമാധികാരത്തില്‍ കൈകടത്താന്‍ അനുവദിക്കില്ലെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പ്രതികരിച്ചു. രാജ്യത്തിനെതിരായ ഉപരോധത്തിന് മുന്നില്‍ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധം തുടരുകയാണ്. അതിനിടെ ഭീകരവാദത്തിന്റെ പേരു പറഞ്ഞ് സൗദിയുടെ നേതൃത്വത്തില്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത് തന്നെ താഴെയിറക്കാനാണെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി യുഎസ് ചാനലായ സി.ബി.എസ്സിന്റെ പരിപാടിയില്‍ ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.